ഏഴടി താഴ്ചയിൽ തന്നെ ജലസമൃദ്ധി; കിണർ കുഴിച്ച സഹോദരങ്ങൾക്ക് നാട്ടുകാരുടെ അഭിനന്ദനം

  സ്വന്തമായി കുഴിച്ച കിണറിനരികെ വിപിന്‍ദാസും  സുപിന്‍ദാസും.
സ്വന്തമായി കുഴിച്ച കിണറിനരികെ വിപിന്‍ദാസും സുപിന്‍ദാസും.
SHARE

വിളയൂർ ∙ വിപിനും സുപിനും ചേർന്ന് കുഴിച്ച കിണറിൽ ഏഴടി താഴ്ചയിൽ തന്നെ ജലസമൃദ്ധി. സഹോദരങ്ങളെ അഭിനന്ദിച്ച് നാട്ടുകാരും.   കരിങ്ങനാട് കുണ്ട് പനമ്പറ്റപറമ്പിലെ വട്ടക്കര വീട്ടിലെ വിപിൻദാസും സുപിൻദാസും ചേർന്നാണ് സ്വന്തമായി കിണർ കുഴിച്ചത്.  ക്ലാസ് വിട്ടു കിട്ടുന്ന സമയം രാത്രിയും പകലും അവധി ദിവസങ്ങളിൽ മുഴുവൻ സമയവും മൺവെട്ടിയെടുത്തു ഇരുവരും ഇറങ്ങിയപ്പോൾ കുറഞ്ഞ ദിവസങ്ങൾക്കകം ഒന്നാന്തരം വട്ടക്കിണർ ആയി. 

Also read: ശസ്ത്രക്രിയ മാറ്റിവച്ചത് 4 തവണ; ഇനിയും വൈകിപ്പിക്കരുതേ, ഇതൊരു കുരുന്ന് ജീവനാണ്

ഇപ്പോൾ ഇവർക്ക് ഉപയോഗിക്കാൻ ആവശ്യമായ വെള്ളം ഈ കിണറിൽ സുലഭം. ഇനിയും രണ്ടടി കൂടി കുഴിക്കാനാണ് ആലോചന. വെട്ടുപാറ പൊട്ടിച്ചു വേണം പണി തുടരാൻ.   മുൻപരിചയമില്ലാതെയാണ് ഇവർ ഈ യത്നത്തിന് മുതിർന്നത്.  കുഴൽകിണറും മിനി ശുദ്ധജല പദ്ധതിയും ജലജീവൻ മിഷൻ പദ്ധതിയുടെ വീട്ടു കണക്‌ഷനും ഉണ്ടെങ്കിലും കുടിക്കാനുള്ള വെള്ളം പുറത്തു നിന്ന് കൊണ്ടു വരണം. 

ടെയ്‌ലറിങിനൊപ്പം അടുക്കള ജോലിയും ചെയ്യുന്ന അമ്മയുടെ ജോലിഭാരം കുറയ്ക്കാൻ കൂടിയാണ് സ്വന്തമായി കിണർ കുഴിച്ചത്. ജലജീവൻ മിഷന്റെ പൈപ്പ് വെള്ളം ഇടവിട്ട ദിവസങ്ങളിലാക്കി അധികൃതർ കുറച്ചതും സ്വന്തമായി വട്ടക്കിണർ കുഴിക്കാൻ പ്രേരകമായി. അനുമോദനങ്ങളുമായി വാര്‍ഡ് അംഗം നീലടി സുധാകരന്റെ നേതൃത്വത്തില്‍ നാട്ടുകാരും വട്ടക്കര വീട്ടിലെത്തി. വിളയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന വട്ടക്കര  ഹരിദാസിന്റെയും ഷീബയുടേയും മക്കളാണ് വിപിൻദാസും സുപിൻദാസും.

ബിപിഎ ബിരുദധാരിയായ വിപിൻദാസ് (23) എംസിഎ ചെയ്യാനുള്ള ഒരുക്കത്തിലാണ്. സുപിൻദാസ് (18) പട്ടാമ്പി ലിമെന്റ് കോളജിലാണ് ഡിഗ്രിക്ക് പഠിക്കുന്നത്. വിനയ്ദാസ് (3) അനിയനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS