ADVERTISEMENT

കൂറ്റനാട് ∙ സ്കൂളിന്റെ വികസന സ്വപ്നങ്ങൾക്കു സ്വർണത്തിളക്കമേകി സഹോദരിമാരായ വിദ്യാർഥികൾ. ചാലിശ്ശേരി ജിഎൽപി സ്കൂളിനു സ്ഥലം വാങ്ങാൻ സ്കൂളിലെ സഹോദരിമാരായ നാലാം ക്ലാസ് വിദ്യാർഥി പ്രവിദയും അനുജത്തി യുകെജി വിദ്യാർഥി താനിയയും തങ്ങളുടെ സ്വർണക്കമ്മലുകളാണു നൽകിയത്. തൃത്താല ബ്ലോക് പഞ്ചായത്ത് ഉപാധ്യക്ഷൻ പി.ആർ.കുഞ്ഞുണ്ണി കമ്മലുകൾ ഏറ്റുവാങ്ങി.655 വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ 45 സെന്റ് സ്ഥലമാണുള്ളത്. എൽപി സ്കൂളിനു ചുരുങ്ങിയത് ഒരേക്കർ സ്ഥലം  വേണമെന്നിരിക്കെ സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ അതിനുള്ള ശ്രമം നടത്തുമ്പോഴാണ് കുട്ടികളുടെ ഈ സ്നേഹസമ്മാനം.

കെട്ടിടം പണിയുന്നതിന് സ്ഥലം എംഎൽഎയായ മന്ത്രി എം.ബി.രാജേഷ് 1.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടം നിർമിക്കുന്നതിനുള്ള 15 സെന്റ് സ്ഥലം വാങ്ങുന്നതിനു ഫണ്ട് ശേഖരണം നടത്തി വരികയാണ്. വട്ടമ്മാവ് വലിയകത്ത് വീട്ടിൽ ബിനു, ആരിഫാ ബീഗം എന്നിവരുടെ മൂന്നു മക്കളിൽ രണ്ടു പേരാണ് പ്രവിദയും താനിയയും. സ്കൂൾ വാർഷികാഘോഷ ചടങ്ങിലാണു കമ്മൽ കൈമാറിയത്. ചാലിശ്ശേരി പഞ്ചായത്ത് ഉപാധ്യക്ഷ സാഹിറ ഖാദർ, ധന്യ സുരേന്ദ്രൻ, പി.വി.രജീഷ്, പിടിഎ പ്രസിഡന്റ് വി.എൻ.ബിനു, പ്രധാനാധ്യാപകൻ ഇ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com