ADVERTISEMENT

പാലക്കാട് ∙ മുനിസിപ്പൽ സ്റ്റാൻഡ് ബസ് ടെർമിനൽ നിർമാണ പ്രവൃത്തികൾ തുടങ്ങി. ടെർമിനൽ നിർമിക്കേണ്ട സ്ഥലം അളന്നു തിട്ടപ്പെടുത്തിത്തുടങ്ങി. നിർമാണത്തിനുള്ള സാധന സാമഗ്രികളും എത്തിച്ചു. മേയ് അവസാനത്തോടെ പ്രവൃത്തി പൂർത്തീകരിച്ചു മഴക്കാലത്തിനു മുൻപു ടെർമിനൽ തുറക്കാനാണു ലക്ഷ്യം. വി.കെ.ശ്രീകണ്ഠൻ എംപി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ചാണു നിർമാണം. ഒരേ സമയം 15 ബസുകൾ നിർത്തിയിടാൻ സൗകര്യത്തിലാകും ടെർമിനൽ സജ്ജമാക്കുക. ബസ് സ്റ്റാൻഡ് നിർമാണത്തിനായി നഗരസഭ 50 ലക്ഷം രൂപ വകയിരുത്തി. 

ഈ മാസം ആറിനാണ് ടെർമിനൽ നിർമാണോദ്ഘാടനം നടത്തിയത്. ഇതിനിടെ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം പ്രവൃത്തി വൈകി. ഇക്കാര്യത്തിൽ യാത്രക്കാർ ആശങ്ക അറിയിച്ചിരുന്നു. സമയബന്ധിത    പൂർത്തീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. മേൽക്കൂരയും   മറ്റും കൊണ്ടുവന്നു പിടിപ്പിക്കുന്ന രീതിയായതിനാൽ കാലതാമസം ഉണ്ടാകില്ലെന്നാണു പ്രതീക്ഷ.

ശുചിമുറി കോംപ്ലക്സ് നിർമാണം പുരോഗതിയിൽ
മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ശുചിമുറി കെട്ടിട നിർമാണം അവസാനഘട്ടത്തിലാണ്. നേരത്തെ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു കൂടുതൽ സൗകര്യത്തോടെ നഗരസഭയാണു ശുചിമുറി നിർമിക്കുന്നത്. ടെർമിനൽ നിർമാണം പൂർത്തിയാകുമ്പേഴേക്കും ശുചിമുറി സൗകര്യവും ഒരുങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com