ADVERTISEMENT
കാഞ്ഞിരപ്പുഴ ∙ പാലക്കയം, കാഞ്ഞിരപ്പുഴ, കരിമ്പ വനമേഖലകളിൽ കാട്ടുതീ ശല്യം തടയുന്നതിനായി പാലക്കയം മാതൃക വനംവകുപ്പ് ഓഫിസിന്റെ നേതൃത്വത്തിൽ ഫയർ ലൈനും താൽക്കാലിക ഫയർ ഷെഡുകളും ഒരുക്കി. കാട്ടുതീ സാധ്യതയേറെയുള്ള മങ്കട, വെറ്റിലച്ചോല, മുണ്ടനാൽ, കരിമ്പ, കല്ലടിക്കോട് വനമേഖലകളിൽ 55 ഹെക്ടർ സ്ഥലത്താണു ഫയർലൈൻ ഒരുക്കിയത്. വെറ്റിലച്ചോല, ഇഞ്ചിക്കുന്ന്, പാലക്കയം അച്ചിലട്ടി, മങ്കട, ആനക്കരണം തുടങ്ങിയ സ്ഥലങ്ങളിൽ ജീവനക്കാർക്ക് ഏറെ ദൂരം കാണാൻ കഴിയുന്ന വനപ്രദേശത്താണു ഫയർ ഷെഡുകൾ നിർമിച്ചിരിക്കുന്നത്. തീപിടിത്തം ഫലപ്രദമായി തടയുകയാണു ലക്ഷ്യമെന്നും ജീവനക്കാരുടെയും വനം സംരക്ഷണ സമിതികളുടെയും സഹകരണമുണ്ടെന്നും ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.മനോജ് പറഞ്ഞു. കാട്ടുതീ ഭീഷണിയുള്ള ഭാഗങ്ങളിൽ പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com