ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയ്ക്ക് വെട്ടേറ്റു

Blood Political Murder
SHARE

കുഴൽമന്ദം∙ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ തലയ്ക്കു വെട്ടേറ്റു സാരമായ പരുക്കുകളോടെ കാഴ്ചപ്പറമ്പ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തേങ്കുറിശ്ശി തെക്കേക്കര കോട്ടപ്പള്ള വീട്ടിൽ ഉഷയ്ക്കാണ് (42) തലയ്ക്കു വെട്ടേറ്റത്. രാത്രി ഒൻപതോടെയാണു സംഭവം. വടക്കഞ്ചേരി മുടപ്പല്ലൂർ സ്വദേശികളായ ഉഷയും ഭർത്താവു സുരേന്ദ്രനും ഒരു വർഷം മുൻപാണു കോട്ടപ്പള്ളയിൽ താമസമാക്കിയത്. കുടുംബവഴക്കിനെത്തുടർന്നു ഭർത്താവു മാറിത്താമസിക്കുകയാണ്. വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ച് അകത്തു കയറിയാണ് ഉഷയെ വെട്ടിപ്പരുക്കേൽപിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉഷയെ കുഴൽമന്ദം പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് സുരേന്ദ്രനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA