കർഷക കൂട്ടായ്മയിൽ പച്ചക്കറിക്കൃഷി
Mail This Article
കുമരനല്ലൂർ ∙ മേലഴിയം പെരുമ്പലം പാടശേഖരത്തിലെ പന്ത്രണ്ടര ഏക്കറിൽ കർഷക കൂട്ടായ്മയിൽ വേനൽക്കാല പച്ചക്കറിക്കൃഷി തുടങ്ങി. മുണ്ടകൻ വിളവെടുപ്പ് കഴിഞ്ഞ പാടശേഖരത്തിൽ ആനക്കര കൃഷിഭവന്റെ നിർദേശങ്ങൾ അനുസരിച്ചാണ് കൃഷി നടത്തുന്നത്. 25 കർഷകരാണ് ഒരുമിച്ച് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നത്.കൃഷിവകുപ്പിന്റെ ഡിസ്ട്രിക്ട് ക്ലസ്റ്റർ പദ്ധതി പ്രകാരമാണ് കൃഷി.
ഇതുപ്രകാരം ഒന്നേകാൽ ലക്ഷം രൂപയാണ് ലഭിക്കുക. ഓരോ കർഷകനും കൃഷി ഇറക്കിയതിന്റെ തോത് അനുസരിച്ചാണ് തുക ലഭിക്കുക. പാവൽ, പടവലം, തണ്ണിമത്തൻ, മത്ത, കുമ്പളം, വെള്ളളരി, കക്കിരി, വെണ്ട, പയർ, ചീര തുടങ്ങി നിരവധി ഇനങ്ങളാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. പ്രധാനമായും പ്രാദേശിക മാർക്കറ്റുകളിൽ തന്നെയാണ് വിൽപന ലക്ഷ്യമിടുന്നത്. ജലസേചനത്തിന് കർഷക കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന മേലഴിയം മിനി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയെയാണ് ഇവർ ആശ്രയിക്കുന്നത്.