ADVERTISEMENT

തുല്യത കോഴ്‌സിന് അപേക്ഷിക്കാം: പാലക്കാട്∙ സാക്ഷരതാ മിഷന്റെ തുല്യത കോഴ്‌സുകളിലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം. ഹയർ സെക്കൻഡറികോഴ്‌സ്, എട്ട്, പത്ത് തരത്തിലേയ്ക്കുള്ള റജിസ്‌ട്രേഷൻ ഏപ്രിൽ 10 വരെ പിഴ ഇല്ലാതെയും 11 മുതൽ മേയ് രണ്ടു വരെ 50 രൂപ പിഴയോടെയും മേയ് മൂന്ന് മുതൽ 15 വരെ 200 രൂപ സൂപ്പർഫൈനോടെയും നടത്താം. നാലാംതരം തുല്യത കോഴ്‌സിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം.  ഏഴാം ക്ലാസ് വിജയിച്ച് 17 വയസ് പൂർത്തിയായവർക്ക് പത്താം തരത്തിലേക്കും പത്താം ക്ലാസ് വിജയിച്ച് 22 വയസ് പൂർത്തിയാക്കിയ റഗുലർ പഠിതാക്കൾക്കും 18 വയസ് പൂർത്തിയാക്കിയ തുല്യതാ പത്ത് വിജയിച്ചവർക്കും ഹയർ സെക്കൻഡറി കോഴ്‌സിലേക്കും അപേക്ഷിക്കാം. ഓൺലൈനിൽ ചെയ്യുന്നവർ എസ്ബിഐ ശാഖയിൽ ഫീസ് അടച്ച് http://ecms.keltron.in ൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ഫോട്ടോ സഹിതം അപ് ലേ‍ാഡ് ചെയ്ത് അപേക്ഷയുടെ പകർപ്പിന്റെ പ്രിന്റൗട്ട്, യോഗ്യത സർട്ടിഫിക്കറ്റ്, ജാതി, ഭിന്നശേഷി സർട്ടിഫിക്കറ്റ് സഹിതം ജില്ലാ പഞ്ചായത്തിലെ ജില്ലാ സാക്ഷരതാ മിഷൻ ഓഫിസിൽ നൽകണം.  ഗ്രാമപഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകളിലെ സാക്ഷരതാ മിഷൻ തുടർ വിദ്യാകേന്ദ്രങ്ങൾ, വികസനവിദ്യകേന്ദ്രം പ്രേരക്മാർ, ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷൻ ഓഫിസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0491 2505179, 7012201189.

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവ്ചളവറ ∙ പഞ്ചായത്തിൽ എംജിഎൻആർജിഎസ് പദ്ധതിയിൽ ഒരു അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റിനെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണു നിയമനം. അപേക്ഷകൾ 31ന് വൈകിട്ട് 4 വരെ പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കും.

ടെക്നിക്കൽ സ്‌കൂൾ പ്രവേശനം:പാലക്കാട് ∙ ഐഎച്ച്ആർഡിയുടെ കീഴിൽ അങ്ങാടിപ്പുറം പോളിടെക്നിക് ഹോസ്റ്റലിനു സമീപം പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 8,9 ക്ലാസുകളിലേക്കുള്ള പ്രവേനം ആരംഭിച്ചു. 7–ാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും എട്ടിലേക്കും 8–ാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും ഒൻപതിലേക്കും അപേക്ഷിക്കാം. അപേക്ഷകൾ 25നു മുൻപ് നേരിട്ടോ ihrd.kerala.gov.in/ths ലോ നൽകണം. 8547021210, 9847433023.

നഗരസഭ ഓഫിസ്ഇന്ന് പ്രവർത്തിക്കും; മണ്ണാർക്കാട് ∙ തൊഴിൽ നികുതി, വസ്തു നികുതി, ലൈസൻസ് ഫീസ് എന്നിവ പിഴ കൂടാതെ 31നു മുൻപ് അടയ്ക്കേണ്ടതിനാൽ ഇന്ന് മണ്ണാർക്കാട് നഗരസഭ ഓഫിസ് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഡ്രൈവർ ഒഴിവ്:തച്ചമ്പാറ ∙ പഞ്ചായത്ത് ഓഫിസ് വാഹനത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡ്രൈവറെ ആവശ്യമുണ്ട്. 31നു 11നു കൂടിക്കാഴ്ച നടക്കും. ഒറിജിനൽ ഡ്രൈവിങ് ലൈസൻസ്, എസ്എസ്എൽസി വിജയിച്ച സർട്ടിഫിക്കറ്റ് സഹിതം നേരിൽ ഹാജരാകണം. തച്ചമ്പാറ പഞ്ചായത്തിലുള്ളവർക്കു മുൻഗണന.

ലാബ് ടെക്നീഷ്യൻ, പാലിയേറ്റീവ് കെയർ നഴ്സ് ഒഴിവ്: ചെർപ്പുളശ്ശേരി ∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ഒരു  താൽക്കാലിക ലാബ് ടെക്നീഷ്യനെയും പെയിൻ ആൻഡ് പാലിയേറ്റീവ് പ്രൈമറി യൂണിറ്റിനു വേണ്ടി ഒരു താൽക്കാലിക പാലിയേറ്റീവ് കെയർ നഴ്സിനെയും നിയമിക്കും. കൂടിക്കാഴ്ച 27ന് ഉച്ച കഴിഞ്ഞ് 2ന് ചെർപ്പുളശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ. ഫോൺ: 0466-2280990

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com