ഇച്ഛാശക്തിക്ക് സ്വർണത്തിളക്കം; സോണിയയ്ക്ക് സമ്മാനമായി വീട്

HIGHLIGHTS
  • കമ്മൽ പണയം വച്ച് സംസ്ഥാന കായിക മേളയിൽ പങ്കെടുത്ത വിദ്യാർഥിനിക്ക് വീടൊരുങ്ങി
SONEY-FAM
വീടു നിർമിച്ചു നൽകിയ എ.കെ.നാരായണനുമായി (ഇടത്തേയറ്റം) സന്തോഷം പങ്കുവയ്ക്കുന്ന സോണിയയും കുടുംബവും. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ സ്വർണക്കമ്മൽ പണയം വച്ചപ്പോൾ എങ്ങനെയെങ്കിലും സംസ്ഥാന കായിക മേളയിൽ പങ്കെടുക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു സോണിയയ്ക്ക്. ഇല്ലായ്മകളെ മറികടക്കാൻ ഇച്ഛാശക്തി ആവോളമുള്ളപ്പോഴും പണം തടസ്സമായി. കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂര പോലുമില്ലാത്തപ്പോൾ എങ്ങനെ വലിയ സ്വപ്നങ്ങൾ കാണും? തയ്യാലംപറമ്പ് റെയിൽവേ പുറമ്പോക്കിലെ വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബം ഒഴിയണമെന്നു കാട്ടി  റെയിൽവേ നോട്ടിസ് നൽകിയിരുന്നു. ഇതിനിടയിലും സംസ്ഥാന സ്കൂൾ കായിക മേളയിൽ നടത്തത്തിൽ വെങ്കല മെഡലുമായി വന്ന സോണിയുടെ കഥ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. കൊടുവായൂർ ആയില്യം ഹൗസിൽ എ.കെ. നാരായണൻ മനോരമയിൽ ബന്ധപ്പെട്ട് ഇവർക്ക് വീടുവച്ചു നൽകാമെന്ന് അറിയിക്കുകയായിരുന്നു.

എസ്‌സി കോർപറേഷന്റെ സഹായത്താൽ കുടുംബം വാങ്ങിയ മുട്ടിക്കുളങ്ങര  വാർക്കാട് 6 സെന്റ് സ്ഥലത്ത് 520 സ്ക്വയർ ഫീറ്റ് വീടാണു നിർമിച്ചത്. 10 ലക്ഷം രൂപയാണ് വീട് നിർമാണത്തിന് ചെലവായത്.2 മുറികൾ, 2 ശുചിമുറി, ഹാൾ, അടുക്കള സിറ്റ്ഔട്ട് തുടങ്ങിയ സൗകര്യങ്ങളോടെയാണ് വീട് പണിതത്. മാധവ രാജ ക്ലബ് പ്രസിഡന്റു കൂടിയായ എ.കെ.നാരായണൻ ക്ലബ് അംഗങ്ങളുടെ  സഹായത്തോടെ 3 ലക്ഷം രൂപ കണ്ടെത്തി കുഴൽക്കിണറും വീടിന് ചുറ്റുമതിലും ഗേറ്റും ഒരുക്കി. നാരായണൻ കൊടുവായൂരിലും എലവഞ്ചേരിയിലുമായി 4 കുടുംബങ്ങൾക്കു മുൻപ് വീടു നിർമിച്ചു നൽകിയിരുന്നു.അച്ഛന്റെ മരണത്തെ തുടർന്നു സോണിയയും അമ്മ പ്രിയയും സഹോദരൻ സോഹനും പ്രിയയുടെ മാതാപിതാക്കളുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഏപ്രിൽ ആദ്യം തന്നെ കുടുംബത്തിന് താക്കോൽ കൈമാറുമെന്നു എ.കെ.നാരായണൻ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA