ADVERTISEMENT

മോക്ക് ഇന്റർവ്യൂ 29ന് : ചിറ്റൂർ ∙ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലകളിലെ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർഥികളെ പ്രാപ്തരാക്കാൻ മാർച്ച് 29 ന് മോക്ക് ഇന്റർവ്യൂ (പ്രീ ഇന്റർവ്യു പ്രോസസ്) സംഘടിപ്പിക്കുന്നു.

തൊഴിലവസരങ്ങളുടെ പുതിയ മേഖലകൾ, പ്രായോഗികമായി ഇന്റർവ്യൂ എങ്ങനെ അഭിമുഖീകരിക്കാം, ഡിജിറ്റൽ മാർക്കറ്റിങ്, മാർക്കറ്റിങ് ജോലികൾ, ഹ്രസ്വകാല കോഴ്സുകൾ, പ്രാക്ടിക്കൽ അഭിമുഖ സെഷൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. താൽപര്യമുള്ള പ്ലസ് ടു മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ 29ന് രാവിലെ 10 ന് ചിറ്റൂർ സിഡിസിയിൽ നേരിട്ടെത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. മുൻപ് പേര് റജിസ്റ്റർ ചെയ്തവർ റജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവരണം. 04923 223297.

ഒറ്റത്തവണ തീർപ്പാക്കൽ 31 വരെ 

കൊഴിഞ്ഞാമ്പാറ ∙ ആധാരത്തിൽ വില കുറച്ചു കാണിച്ചതു മൂലം അണ്ടർവാല്യേഷൻ നടപടികൾ നേരിടുന്നവർക്ക് കുറവ് ഫീസ് പൂർണമായും ഒഴിവാക്കിക്കൊണ്ടും കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ചും ജപ്തി മുതലായ തുടർ നടപടികളിൽ നിന്നും ഒഴിവാകാനുള്ള അവസരം 31 വരെ മാത്രം. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും തുക ഒടുക്കുന്നതിനായി 31 വരെ എല്ലാ ദിവസവും പ്രത്യേക അദാലത്തുകൾ നടത്തുന്നതാണെന്നും സബ് റജിസ്ട്രാർ അറിയിച്ചു. 04923 273750.

വേനലവധി കോഴ്സുകൾ

പാലക്കാട് ∙ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി പാലക്കാട് ഉപകേന്ദ്രത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായുള്ള വേനലവധി കോഴ്സുകൾ ഏപ്രിൽ 12നു ആരംഭിക്കും. ഇന്നു മുതൽ ഓൺലൈനായി kscsa.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.  0491 2576100.

അംഗത്വം പുതുക്കാം

നെന്മാറ∙ സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ അംശദായം കുടിശിക ഉള്ളവർക്ക് കുടിശിക തീർത്ത് അംഗത്വം പുതുക്കുന്നതിന് നാളെ രാവിലെ 10 മുതൽ വൈകിട്ട് 5വരെ അയിലൂർ റോഡിലുള്ള പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ ഓഫിസിൽ ക്യാംപ് നടത്തും. ഫോൺ. 04923-244070.

സൗജന്യ നേത്ര പരിശോധന 29ന്

ആലത്തൂർ∙ പാടൂർ പബ്ലിക് റീഡിങ് റൂം, ഐ ഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവ 29 ന് 9 മുതൽ പൊതുജന വായനശാലയിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. ഫോൺ: 9447303363.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com