വടക്കഞ്ചേരി∙ ഏപ്രില്‍ ഒന്നു മുതല്‍ പന്നിയങ്കരcccccccc. പ്രദേശവാസികളുടെ സൗജന്യയാത്ര നിർത്തലാക്കുമെന്നും ടോള്‍ പ്ലാസ അധികൃതര്‍ അറിയിച്ചു. അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. കുതിരാന്‍ തുരങ്കവും വടക്കഞ്ചേരി, വഴുക്കുംപാറ, പട്ടിക്കാട്, മുടിക്കോട്, മണ്ണുത്തി മേല്‍പാലങ്ങളും നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്തതുകൂടി കണക്കിലെടുത്താണ് ടോള്‍ തുകയില്‍ വന്‍വര്‍ധന കമ്പനി ലക്ഷ്യമിടുന്നത്. പുതിയ നിരക്ക് 31 ന് അർധരാത്രി മുതല്‍ നിലവിൽ വരും.
പ്രദേശവാസികള്‍ക്ക് നിലവിൽ നൽകുന്ന സൗജന്യയാത്ര ഏപ്രിൽ മുതൽ നിർത്തലാക്കുമെന്ന അറിയിപ്പ് വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കാണ് ഇതുവരെ സൗജന്യയാത്ര അനുവദിച്ചിരുന്നത്. വടക്കഞ്ചേരി ജനകീയ വേദി പ്രവര്‍ത്തകര്‍ ടോള്‍പ്ലാസയിലെത്തി പ്രതിഷേധം അറിയിച്ചു. ടോൾ പിരിവ് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ മൂന്നാം തവണയാണ് ഇവിടെ നിരക്കു കൂട്ടുന്നത്. സർവീസ് റോഡിന്റെ ഉള്‍പ്പെടെയുള്ള നിർമാണം പൂർത്തിയാക്കാതെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.