ADVERTISEMENT

മണ്ണാർക്കാട് ∙ രൂക്ഷമായ ജലക്ഷാമത്തെ നേരിടാൻ മലയോര മേഖലകളിലെ തോടുകളിൽ പഞ്ചായത്തുകൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു നിർമിച്ച താൽക്കാലിക തടയണകളും വറ്റിവരണ്ടു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പലയിടത്തും തടയണ നിർമാണം നടന്നത്. കോട്ടോപ്പാടം പഞ്ചായത്തിലെ കരടിയോട് മലേരിയം തോട്ടിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഒരു മാസം മുൻപാണു തടയണകൾ നിർമിച്ചത്. നിർമാണ സമയത്തു വെള്ളം ഉണ്ടായിരുന്നെങ്കിലും ഒരു മാസം പിന്നിട്ടപ്പോഴേക്കു വറ്റി.മുൻ വർഷങ്ങളിലൊന്നും ഈ തോട് വറ്റിയിരുന്നില്ലെന്ന് ഇവിടത്തുകാർ പറയുന്നു. അന്നു തടയണകളോ മറ്റോ നിർമിച്ചിരുന്നില്ല. പക്ഷേ, തോടിന്റെ ഇരുകരയിലും നെല്ല് ഉൾപ്പെടെ കൃഷി വ്യാപകമായിരുന്നു.

ഇന്നു നെൽക്കൃഷി തീരെയില്ല. തെങ്ങ്, കമുക്, റബർ തുടങ്ങിയ കൃഷികൾ വന്നതോടെ വരൾച്ചയും കൂടിയതെന്നാണ് നാട്ടുകാർ പറയുന്നത്.  മലയോര മേഖലകളിലെ മിക്ക തോടുകളുടെയും അവസ്ഥ ഇതാണ്. ഇതോടെ മേഖലയിൽ ജലക്ഷാമം രൂക്ഷമായി. കിണറുകളിലും വെള്ളം വറ്റി. മലയിലെ കാട്ടരുവികളിൽ നിന്നു ചെറിയ പൈപ്പുകൾ വഴി വീടുകളിലേക്ക് വെള്ളമെത്തിച്ചിരുന്നു. ഇതുപയോഗിച്ചാണ് കുളിയും പാത്രം കഴുകലുമെല്ലാം നടത്തിയിരുന്നത്. എന്നാൽ, ഇന്നു കാട്ടരുവികളിലും വെള്ളമില്ലെന്നാണ് മലയോര നിവാസികൾ പറയുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com