ADVERTISEMENT

പുരസ്കാരം നൽകും: പാലക്കാട് ∙ ഐസിഎസ്ഇ, പ്ലസ്ടു, ഐഎസ്ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ നാടാർ വിദ്യാർഥികൾക്കു കേരള നാടാർ മഹാജന സംഘം സംസ്ഥാന കമ്മിറ്റി അവാർഡ് നൽകുന്നു. വിദ്യാർഥികൾ കെഎൻഎംഎസ് ഓഫിസ്, ഫോർട്ട് വാർഡ് ആശുപത്രി ജംക്‌ഷൻ, നെയ്യാറ്റിൻകര പിഒ– 695121 എന്ന വിലാസത്തിൽ അപേക്ഷിക്കണം. 8277633177.

ട്യൂട്ടർ നിയമനം

പാലക്കാട്∙ മുണ്ടൂർ, കോങ്ങാട്  ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിൽ റസിഡന്റ് ട്യൂട്ടർ നിയമനം നടത്തുന്നു.   29നു വൈകിട്ട് 5നകം പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷിക്കണം. 8547630126.

തൊഴിൽമേള 29ന്

പാലക്കാട് ∙ എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് 29നു  രാവിലെ 10.30ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പ്രായപരിധി 18-35. ഫോൺ: 0491 2505435.

ഇറച്ചിക്കോഴി വളർത്തൽപരിശീലനം 30ന്

പാലക്കാട് ∙ മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഇറച്ചിക്കോഴി വളർത്തലിൽ 30നു രാവിലെ 10നു പരിശീലനം നടത്തുന്നു. നേരത്തെ റജിസ്റ്റർ ചെയ്യണം. ഫോൺ: 9088522713, 0491 2815454. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കരുതണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com