പാലക്കാട് ∙ രാജ്യാന്തര അണ്ടർ 23 വടംവലി മത്സരത്തിൽ പങ്കെടുക്കാൻ മലയാളി വനിതകൾ മാത്രമടങ്ങുന്ന ഇന്ത്യൻ ടീം. 9 അംഗ ടീമിൽ 7 പേർ പാലക്കാട് സ്വദേശികളും 2 പേർ തൃശൂർ, കാസർകോട് സ്വദേശികളുമാണ്. ക്വാലലംപുരിൽ ജൂൺ 6 മുതൽ 11 വരെയാണു മത്സരം.കാലിക്കറ്റ് സർവകലാശാല വനിതാ വിഭാഗം, സംസ്ഥാന വടംവലി ടീമുകളുടെ പരിശീലകനായ ടെലിൻ കെ. തമ്പിയുടെ ശിക്ഷണത്തിലാണു ടീം തയാറെടുക്കുന്നത്.
ക്രിസ്‌റ്റി കെ. ടെലിൻ, പി.എസ്.സ്‌നേഹ, എം.ജെ.ലിജിഷ, ജി.ഗോപിക, എസ്.നവ്യ, കെ.രാധിക, സി.പി.മേഘ, ദേവിക ദിനേശൻ, എയ്ഞ്ചൽ ഡേവിസ് എന്നിവരാണു ടീമിലുള്ളത്. മലയാളികൾ മാത്രമടങ്ങുന്ന ടീം ആദ്യമായാണു രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കുന്നതെന്നു ടെലിൻ കെ. തമ്പി, പരിശീലകനായ ദീപക് രാമചന്ദ്രൻ എന്നിവർ അറിയിച്ചു.