ആലത്തൂർ∙ ഇന്നലയുണ്ടായ കനത്ത മഴയിലും കാറ്റിലും താലൂക്ക് ആശുപത്രിയിലേക്കുള്ള പാതയിൽ മരക്കൊമ്പു പൊട്ടിവീണു ഗതാഗതം തടസ്സപ്പെട്ടു. ആശുപത്രിയുടെ മുന്നിലുള്ള വില്ലേജ് ഓഫിസ് അങ്കണത്തിലെ വേപ്പുമരത്തിന്റെ വലിയ കൊമ്പാണു പൊട്ടിവീണത്. അസി. സ്റ്റേഷൻ ഓഫിസർ കെ.ആർ.മധുവിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന മരക്കൊമ്പു മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
അര മണിക്കൂറിലധികം ആശുപത്രിയിലേക്കുള്ള വഴി തടസ്സപ്പെട്ടു. തഹസിൽദാർ പി.ജനാർദനൻ, ഡപ്യൂട്ടി തഹസിൽദാർ പി.ജയചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. കാവശ്ശേരി ചുണ്ടക്കാട് സ്കൂൾ വളപ്പിലെ തെങ്ങ് ഒടിഞ്ഞു പാതയരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ മുകളിൽ വീണു. അഗ്നിരക്ഷാസേന തെങ്ങു മുറിച്ചുനീക്കി.