ADVERTISEMENT
പാലക്കാട് ∙ ദിയയുടെ അവധി ആഘോഷം പാലക്കാട് സിവിൽ സ്റ്റേഷനിൽ ആയിരുന്നു. വെണ്ണക്കര തൊണ്ടികുളം എംടിയുപി സ്കൂളിലെ 6–ാം ക്ലാസ് വിദ്യാർഥിയാണ് ഐ.ദിയ. ലോട്ടറിക്കച്ചവടം നടത്തുന്ന അമ്മ എം.ബിന്ദുവിനൊപ്പമാണു ദിയ സിവിൽ സ്റ്റേഷനിൽ എത്തിയിരുന്നത്.കൽമണ്ഡപത്തെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. അവധിക്കാലത്ത് മകളെ ഒറ്റയ്ക്കു വീട്ടിൽ ഇരുത്താൻ കഴിയാത്തതിനാൽ ബിന്ദു ദിവസവും ലോട്ടറി വിൽപനയ്ക്ക് എത്തുമ്പോൾ മകളെയും കൂടെക്കൂട്ടി. പുസ്തകങ്ങൾ വായിക്കാൻ ഏറെ ഇഷ്ടമുള്ള ദിയയ്ക്കു ബിന്ദു നടന്നു ലോട്ടറി വിൽക്കുമ്പോൾ വായിക്കാൻ കഴിയാറില്ലെന്നു മാത്രം. മകൾ കൂടെയുള്ളതിനാൽ ഉച്ചവരെയേ ഉള്ളൂ ലോട്ടറി വിൽപന. സ്കൂളിൽ എത്തിയാൽ ഇഷ്ടമുള്ള കവിതാ പുസ്തകങ്ങൾ വായിക്കാനും കൂട്ടുകാരെയും അധ്യാപകരെയും കാണാനുമാകുമെന്ന സന്തോഷത്തിലാണു ദിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com