മണ്ണാർക്കാട്∙ മണ്ണാർക്കാട് കോടതിപ്പടിയിൽ ജില്ലാ ജഡ്ജിയുടെ കാറിനു പിന്നിൽ ലോറിയിടിച്ച് അപകടം. നിയന്ത്രണം വിട്ട കാർ നടപ്പാതയുടെ ഗ്രില്ലിൽ ഇടിച്ചു. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കോടതിപ്പടി ഭാഗത്തു നിന്നു കുന്തിപ്പുഴ ഭാഗത്തേക്കു പോകുമ്പോൾ ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിലേക്കു കയറുന്നതിനിടെ കാറിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഗ്രില്ലിൽ ഇടിച്ചതിനെ തുടർന്ന് കാറിന്റെ മുൻ വശവും തകർന്നു. മണ്ണാർക്കാട് പൊലീസ് സ്ഥലത്ത് എത്തി.
ജില്ലാ ജഡ്ജിയുടെ കാറിനു പിന്നിൽ ലോറിയിടിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.