ADVERTISEMENT

കോയമ്പത്തൂർ∙ പോത്തനൂരിൽ പരാതി നൽകാനെത്തിയ ആൾ പൊലീസ് സ്‌റ്റേഷനു മുന്നിൽ വച്ചു ദേഹത്തു പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റയാളെ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.പോത്തനൂർ വെള്ളല്ലൂർ സ്വദേശി അബ്ദുൽ റഹ്‌മാൻ (50) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 

സന്തോഷ് എന്നയാൾ കടം വാങ്ങിയ 10,000 രൂപ തിരികെ നൽകിയില്ലെന്നും നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു പരാതി നൽകാനെത്തിയ അബ്ദുൽ റഹ്‌മാൻ പൊലീസ് സ്‌റ്റേഷനിൽ നിന്നു പുറത്തുപോയി മടങ്ങിയെത്തിയ ശേഷം കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ചു സ്വയം തീകൊളുത്തുകയായിരുന്നു. കേസിൽ പൊലീസ് അന്വേഷണം നടത്തിവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com