ADVERTISEMENT

പാലക്കാട് ∙ പരമമായ ജനാധിപത്യത്തിനു നീതിന്യായവ്യവസ്ഥയെ പവിത്രമായി സംരക്ഷിക്കണമെന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.വി.വിശ്വനാഥൻ. പാലക്കാട് ബാർ അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യായാധിപരും അഭിഭാഷകരും തങ്ങളുടെ ഉത്തരവാദിത്തം ഗൗരവത്തോടെ കാണണം. കീഴ്ക്കോടതികൾ മുതൽ സുപ്രീംകോടതി വരെ നീണ്ടുകിടക്കുന്ന വ്യവസ്ഥയിൽ എല്ലാ കോടതികൾക്കും ഒരു പോലെ പ്രാധാന്യം ഉണ്ട്. സാധാരണക്കാരനു നീതി ഉറപ്പാക്കുകയാണു ധർമം. ഏറ്റവും സാധാരണക്കാരായ ഒട്ടേറെ ആളുകൾ ആദ്യം നീതിതേടിയെത്തുന്നതു കീഴ്ക്കോടതികളിലാണ്. കൂടുതൽ പേർ ആശ്രയിക്കുന്നതും ഈ കോടതികളെയാണ്. കേസുകൾ കോടതികളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്നതു പ്രശ്നം തന്നെയാണ്.

നിയമവ്യവസ്ഥയോടുള്ള പ്രതീക്ഷ കൊണ്ടാണു കോടതികളെ സമീപിക്കുന്നത്. എന്നിരുന്നാലും യാഥാർഥ്യവിരുദ്ധമായ കേസുകൾ ഫയൽ ചെയ്യുന്നതിൽ നിന്നു വിട്ടു നിൽക്കാം. കഠിനാധ്വാനവും സത്യസന്ധതയും മുഖമുദ്രയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാർ അസോസിയേഷൻ പ്രസിഡന്റ് ടി.എൻ.ഹർഷൻ അധ്യക്ഷനായിരുന്നു. ജില്ലാ ജഡ്ജിയുടെ ചുമതല വഹിക്കുന്ന കെ.പി. തങ്കച്ചൻ, ഗവ.പ്ലീഡർ പി.അനിൽ, ബാർ അസോസിയേഷൻ സെക്രട്ടറി ജി.അഭിലാഷ് എന്നിവർ പ്രസംഗിച്ചു. സീനിയർ അഡ്വക്കറ്റ് പി.ബി. മേനോൻ ജസ്റ്റിസിനെ പൊന്നാടയണിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com