ADVERTISEMENT

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ: പാലക്കാട് ∙ എംപ്ലോയബിലിറ്റി സെന്റർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 8നു രാവിലെ 10.30നു ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അഭിമുഖം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കാണു പ്രവേശനം. ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും റജിസ്‌ട്രേഷൻ ഫീസ് 250 രൂപയും സഹിതം നേരിട്ടെത്തണം. 0491 2505435.

ഗെസ്റ്റ് ലക്ചറർ ഒഴിവ്

പാലക്കാട് ∙ ഗവ.പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ 9നു രാവിലെ 10ന് എത്തണം. 04912572640.

പാലക്കാട് ∙ മേഴ്സി കോളജിൽ ഹിന്ദി ഗെസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അപേക്ഷാ ഫോം കോളജ് വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും തപാൽ വഴിയോ നേരിട്ടോ 20നു മുൻപ് കോളജിൽ എത്തിക്കണം.

ആശ്രമം സ്‌കൂളിൽ പ്ലസ്‌വൺ പ്രവേശനം

പാലക്കാട് ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ മലമ്പുഴയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (ആശ്രമം സ്‌കൂൾ) പ്ലസ്‌വൺ ഹ്യുമാനിറ്റീസ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  പട്ടികവർഗ (പിവിടിജി) വിഭാഗത്തിൽപ്പെടുന്ന കാടർ, കുറുമ്പർ, കാട്ടുനായ്ക്കർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം പാലക്കാട് പട്ടികവർഗ വികസന ഓഫിസ്, മലമ്പുഴ ആശ്രമം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നു സൗജന്യമായി ലഭിക്കും. അഡ്മിഷനു വെയിറ്റേജ് ലഭിക്കാൻ അർഹതയുള്ള ഇനങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകണം. ഈ സർട്ടിഫിക്കറ്റുകളുടെയും ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെയും അസ്സൽ പകർപ്പുകൾ അഡ്മിഷൻ സമയത്ത് നൽകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്കു പഠനത്തോടൊപ്പം ഹോസ്റ്റൽ സൗകര്യം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ്, ചെരുപ്പ്, കുട, ബാഗ് എന്നിവയും സൗജന്യമായി ലഭിക്കും. 0491 2815894.

കുട്ടികൾക്ക് സാഹിത്യ മത്സരം

പാലക്കാട് ∙ പ്രവാസി സെന്റർ കുട്ടികൾക്കായി നടത്തുന്ന അഹല്യ സർഗ സമീക്ഷ 2023 സാഹിത്യ രചനാ മത്സരത്തിലേക്കു സൃഷ്ടികൾ ക്ഷണിച്ചു. സൃഷ്ടികൾ sargasameeksha.ppc@gmail.com എന്ന ഇ-മെയിൽ  30നകം നൽകണം.     9445333388.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com