ADVERTISEMENT

പാലക്കാട് ∙ നാവിൻതുമ്പിൽ നിന്നു മാഞ്ഞുപോകുന്ന നാട്ടുമാങ്ങകളുടെ മാധുര്യം തിരികെപ്പിടിക്കാനും ഒപ്പം തണലും ഒരുക്കുന്ന ജില്ലാ പദ്ധതിക്ക് മാവിൻ തൈകൾ നട്ടുപിടിപ്പിച്ച് കുമരപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. വനംവകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിക്ക് സ്കൂളിൽ വിദ്യാവനം എന്ന പേരും നൽകി.

ലോക പരിസ്ഥിതി ദിനാഘോഷത്തിൽ വിദ്യാവനത്തിലെ ആദ്യ മാവിൻതൈ വി.കെ.ശ്രീകണ്ഠൻ എംപി നട്ടു. നാട്ടി‍ൻപ്രദേശങ്ങളിൽ നിന്നു പോലും അപ്രത്യക്ഷമാകുന്ന നാടൻ മാവുകളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പാക്കുകയാണു ലക്ഷ്യം. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷയായി.

ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്.എം.വിജയാനന്ദൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ടി.എസ്.മീനാക്ഷി, പ്രധാനാധ്യാപിക കെ.വി.ചിന്നു, പ്രിൻസിപ്പലിന്റെ ചുമതലയുള്ള കെ.ബി.രവി, മുൻ പ്രിൻസിപ്പൽ എം.ജയകല, പിടിഎ പ്രസിഡന്റ് ആർ.സംഗീത്കുമാർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷൻ കെ.വി.ജയകുമാർ, സാമൂഹിക വനവൽക്കരണ വിഭാഗം അസി.കൺസർവേറ്റർ എൻ.ടി.സിബിൻ എന്നിവർ പ്രസംഗിച്ചു. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാ‍ർഥികളെ ചടങ്ങിൽ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com