ഊട്ടി ∙ പൈതൃക ട്രെയിനിനായി നിർമിച്ച പുതിയ കോച്ചുകളുടെ ട്രയൽ റൺ നടത്തി. 4 പുതിയ കോച്ചുകൾ ഘടിപ്പിച്ചുള്ള ട്രയൽ മേട്ടുപ്പാളയം മുതൽ കൂനൂർ വരെയാണു നടന്നത്. കുത്തനെയുള്ള കയറ്റിറക്കങ്ങൾ ഉള്ള ഇവിടെ പൽച്ചക്രങ്ങളിൽ പിടിച്ചാണു ട്രെയിൻ നീങ്ങുക.
തൃശ്ശിനാപ്പള്ളിയിലെ കോച്ച് ഫാക്ടറിയിൽ നിർമിച്ച പുതിയ കോച്ചുകൾ മേട്ടുപ്പാളയം സ്റ്റേഷനിലെത്തിയിട്ട് ഒരു വർഷത്തോളമായെങ്കിലും അതിന്റെ ട്രയൽ റൺ നീളുകയായിരുന്നു. റെയിൽവേ എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയ്ക്കു ശേഷമാണു ട്രയൽ റൺ നടത്തിയത്.