ഷോളയൂരിൽ ഉറക്കംകെടുത്തി മാങ്ങാക്കൊമ്പൻ; അന്തിയായാൽ പുലരുവോളം നാട്ടിലെ മാവുകളുടെ ചുവട്ടിൽ

manga-komban
അഗളി ചിറ്റൂർ മിനർവയിൽ ആർ.സുരേഷിന്റെ വീടിനടുത്തുള്ള മാവിൻചുവട്ടിൽ മാങ്ങാക്കൊമ്പൻ.
SHARE

ഷോളയൂർ ∙ കാടിറങ്ങിയ മാങ്ങാക്കൊമ്പൻ ചിറ്റൂർ മിനർവയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. അന്തിയായാൽ പുലരുവോളം നാട്ടിലെ മാവുകളുടെ ചുവട്ടിലാണ് ഈ കാട്ടാന. വീണതു പെറുക്കിയും മാവ് കുലുക്കി കൂടുതൽ ശേഖരിച്ചും പരമാവധി മാങ്ങ അകത്താക്കുകയാണു ലക്ഷ്യം.

നാട്ടുകാരും വനം ദ്രുതപ്രതികരണ സംഘവും ചേർന്നു നിരന്തരം ആനയെ തുരത്താനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ, നിൽക്കുന്നിടത്തു നിന്നു 100 മീറ്ററിൽ കൂടുതൽ പിൻവാങ്ങാൻ കൊമ്പൻ തയാറല്ല. വല്ലാതെ പ്രകോപിപ്പിച്ചാൽ കൊമ്പും തലയും കുലുക്കി പാറപോലെ ഒറ്റ നിൽപ്പാണ്. മാങ്ങയുടെ മണം പിടിച്ചു സ്വകാര്യ പറമ്പുകളിലും എവിഐപി വക സ്ഥലത്തും കറങ്ങി നടക്കുന്ന മാങ്ങാക്കൊമ്പനെ ഭയന്ന് പുറത്തിറങ്ങാൻ ഭയമാണെന്നു നാട്ടുകാർ പറയുന്നു.

elephant-attack-pkd
പെട്ടിക്കൽ മരുതൻചാളയിൽ കോണന്റെ വീട് കാട്ടാന തകർത്ത നിലയിൽ.

മരുതൻചാളയിൽ വീടു തകർത്തു

പെട്ടിക്കൽ ∙ മരുതൻചാള ഊരിലും പരിസരത്തും മാങ്ങാക്കൊമ്പന്റെ ശല്യം രൂക്ഷമാണ്. ചക്കയും മാങ്ങയും തേടിയുള്ള വരവിൽ ഊരിലെ വീടുകളുടെ പരിസരത്തെത്തും. വൈദ്യുത വേലിയില്ലാത്ത പുരയിടങ്ങളിൽ കയറി വീടുകളുടെ മേൽക്കൂരയിളക്കുമെന്നു പ്രദേശവാസികൾ പറഞ്ഞു. ഭയന്നാണു വീടുകളിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി ഊരിലെ കോണന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ വലിച്ചു താഴെയിട്ടു. കോണൻ ഒറ്റക്കാണു വീട്ടിൽ കഴിയുന്നത്. രാത്രിയായാൽ പുറത്തിറങ്ങാനും വീടിനകത്തിരിക്കാനും കഴിയാത്ത സാഹചര്യമാണ്. കാട്ടാനശല്യം തടയുന്നതിനു വീടുകൾക്കു ചുറ്റും സോളർ വേലികൾ ഏർപ്പെടുത്തണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.

English Summary: Mangakomban makes trouble in Sholayur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS