ADVERTISEMENT

മണ്ണാർക്കാട് ∙ പഞ്ചഗുസ്തിയിൽ മൂന്നു സ്വർണവും വെള്ളിയും നേടി കേരളത്തിന് അഭിമാനമായി മണ്ണാർക്കാട് സ്വദേശി പി.ആര്യ. ഉത്തർപ്രദേശിലെ ജിഎൽഎ യൂണിവേഴ്സിറ്റിയിൽ നടന്ന നാഷനൽ പഞ്ചഗുസ്തിയിലാണ് ആര്യയുടെ കൈക്കരുത്ത് കേരളത്തിന്റെ മെഡൽ പട്ടികയിൽ 3 സ്വർണവും ഒരു വെള്ളിയും ചേർത്തുവച്ചത്.

മണ്ണാർക്കാട് കോടതിപ്പടിയിൽ നന്മ കുടുംബശ്രീ കന്റീൻ നടത്തുന്ന നഞ്ചപ്പനഗറിലെ സബിതയുടെ മകളാണ് ആര്യ. തൃശൂർ സ്വദേശി അഭിജിത്തിന്റെയും ജോഷി ഫ്രാൻസിസിന്റെയും കീഴിലാണു പരിശീലനം.2019 മുതൽ പഞ്ചഗുസ്തിയിൽ ജില്ലാ, സംസ്ഥാന, ദേശീയ തല മത്സരങ്ങളിൽ ഇരട്ട ഗോൾഡ് മെഡൽ നേടി.

2019ൽ റുമാനിയയിൽ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്തു. 2022 തുർക്കിയിൽ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ രാജ്യത്തിന്റെ പതാകയേന്തി അഭിമാനമായി വെങ്കലമെഡലും നേടി. തൃശൂർ സെന്റ് മേരീസ് കോളജിൽ ബിഎസ്‌സി ഗണിതശാസ്ത്രം മൂന്നാം വർഷ വിദ്യാർഥിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com