വടക്കഞ്ചേരി ∙ കണ്ണമ്പ്ര-വടക്കഞ്ചേരി റോഡില്‍ ആയക്കാട് സ്ഥാപിച്ച റോഡ് ക്യാമറ അജ്ഞാത വാഹനമിടിച്ചു തകർന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണു സംഭവം. പോസ്റ്റിൽ സ്ഥാപിച്ച ക്യാമറ ഇടിയുടെ ശക്തിയിൽ മറിഞ്ഞു വീണു. റിവേഴ്സ് എടുത്തു വന്ന കാർ മനഃപൂര്‍വം ഇടിച്ചതാണെന്നു സംശയിക്കുന്നതായി വടക്കഞ്ചേരി പൊലീസ് പറഞ്ഞു. വാഹനത്തിന്റെ പിൻവശത്തെ ചില്ലു തകര്‍ന്നു.
ചില്ലിൽ എഴുതിയിരുന്ന പേരും ചില സൂചനകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ശബ്ദം കേട്ട് ഉണര്‍ന്നു നോക്കിയപ്പോൾ വാഹനം അമിതവേഗത്തില്‍ പോയെന്നു സമീപവാസികൾ പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി വടക്കഞ്ചേരി പൊലീസ് പറഞ്ഞു. വടക്കഞ്ചേരി മേഖലയില്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തും മംഗലം പാലത്തിനു സമീപം ബസാര്‍ റോഡിലേക്കു പ്രവേശിക്കുന്ന സ്ഥലത്തും ആയക്കാടും വള്ളിയോട് തേവര്‍കാട് കണ്‍വന്‍ഷന്‍ സെന്ററിനു മുന്‍പിലുമാണ് റോഡ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
English Summary: The road camera was hit by a vehicle and broken; It is suspected that the reverse was taken and inserted intentionally