ADVERTISEMENT
പട്ടാമ്പി  ∙10 വയസ്സുള്ള ആൺകുട്ടിക്കു നേരെ ബാർബർ ഷോപ്പിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ. കുലുക്കല്ലൂർ ചുണ്ടമ്പറ്റ പുല്ലാനിക്കാട്ടിൽ മുഹമ്മദ്‌ ബഷീറിനെയാണ് (52) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ്‌ ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴസംഖ്യ കുട്ടിക്കു നൽകാനും വിധിയായി. കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കെ‍ാപ്പം സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബിന്ദു ലാൽ ആണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. അഡീഷനൽ സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com