പാലക്കാട് ∙ ട്രെയിനിടിച്ചു കാട്ടാനകൾ ചരിയുന്നതു തടയാൻ, വാളയാർ മുതൽ കോയമ്പത്തൂരിലെ എട്ടിമട വരെ കാട്ടാനകൾക്കു സഞ്ചരിക്കാനുള്ള അടിപ്പാത നിർമാണം ഇന്നു തുടങ്ങും. ഇതിന്റെ ഭാഗമായി, വാളയാറിലെ ബി ലൈൻ ട്രാക്ക് വഴി സഞ്ചരിക്കുന്ന ട്രെയിനുകൾ 10 മുതൽ 35 മിനിറ്റ് വരെ വൈകി ഓടുമെന്നു റെയിൽവേ അറിയിച്ചു.
വൈകി ഓടുന്ന ട്രെയിനുകൾ
∙ മംഗളൂരു സെൻട്രൽ – ഡോ.എംജിആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22638)–15 മിനിറ്റ്
∙ പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി ജംക്‌ഷൻ എക്സ്പ്രസ് (16844) 25 മിനിറ്റ്
∙ പാലക്കാട് ടൗൺ – കോയമ്പത്തൂർ മെമു –15 മിനിറ്റ്
∙ ഷൊർണൂർ ജംക്‌ഷൻ – കോയമ്പത്തൂർ ജംക്‌ഷൻ ഡെയ്‌ലി എക്സ്പ്രസ് (06458)–10 മിനിറ്റ്
∙ ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് (13352)–10 മിനിറ്റ്
∙ കോയമ്പത്തൂർ ജംക്‌ഷൻ – ഷൊർണൂർ ജംക്‌ഷൻ മെമു എക്സ്പ്രസ് (06805) –20 മിനിറ്റ്
∙ കണ്ണൂർ – കോയമ്പത്തൂർ ജംക്‌ഷൻ എക്സ്പ്രസ് (16607)–15 മിനിറ്റ്
∙ കോയമ്പത്തൂർ ജംക്‌ഷൻ – ഹിസാർ വീക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്–15 മിനിറ്റ്
∙ കോയമ്പത്തൂർ ജംക്‌ഷൻ – കണ്ണൂർ എക്സ്പ്രസ് (16608) – 35 മിനിറ്റ്
∙ പാലക്കാട് ടൗൺ – ഈറോഡ് മെമു എക്സ്പ്രസ് (06818) – 20 മിനിറ്റ്
∙ കോയമ്പത്തൂർ ജംക്‌ഷൻ – പാലക്കാട് ടൗൺ മെമു – 30 മിനിറ്റ്
∙ മംഗളൂരു സെൻട്രൽ – കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് –15 മിനിറ്റ്.