ADVERTISEMENT

പാലക്കാട് ∙ വാളയാർ മുതൽ വടക്കഞ്ചേരി വരെ ദേശീയപാത വീതിയിൽ വിസ്തരിച്ചു കിടക്കുകയാണെങ്കിലും നൂറിനു മേലെ വാഹനം പറപ്പിക്കേണ്ട. വാളയാർ മുതൽ വടക്കഞ്ചേരി റോയൽ ജംക്‌ഷൻ വരെയുള്ള ദേശീയപാത നാലുവരിയാണ്. കാർ ഉൾപ്പെടെ 9 സീറ്റ്‌ വരെയുള്ള വാഹനങ്ങൾക്ക് ഇവിടെ അനുവദനീയമായ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ മാത്രമാണ്.

9 സീറ്റിനു മുകളിലുള്ളവയ്ക്കുള്ള വേഗപരിധി 90 കിലോമീറ്ററും. ചരക്കു വാഹനങ്ങൾക്ക് 80 കിലോമീറ്ററാണു വേഗപരിധി. വടക്കഞ്ചേരിയിൽ നിന്നു മണ്ണുത്തി വരെ 28 കിലോമീറ്റർ മാത്രമാണ് ആറുവരിയുള്ളത്. കേരളത്തിന്റെ ഏക ആറുവരിപ്പാതയും ഇതാണ്. അനുവദനീയമായ വേഗപരിധി പൊതുവായി പറഞ്ഞിട്ടുണ്ടെങ്കിലും അപകടം കുറയ്ക്കുന്നതിനായി മോട്ടർ വാഹന വകുപ്പ് പല സ്ഥലത്തും വേഗപരിധി നിശ്ചയിച്ചിട്ടുണ്ട്. അനുവദിച്ച വേഗപരിധിയിൽ കൂടുതൽ പോകരുതെന്നാണ് അധികൃതർ നൽകുന്ന നിർദേശം.

ജില്ലയിലെ സ്റ്റേറ്റ് ഹൈവേകൾ

എസ്എച്ച്–22: ചെറുതുരുത്തി മുതൽ ഷൊർണൂർ വരെ
എസ്എച്ച്–23: ഷൊർണൂർ റെയിൽവേ സ്റ്റേഷൻ മുതൽ പട്ടാമ്പി വരെ
എസ്എച്ച്–39: പട്ടാമ്പി–ചാലിശ്ശേരി
എസ്എച്ച്–77: ലക്കിടി കൂട്ടുപാത മുതൽ പാമ്പാടി വരെ
എസ്എച്ച്–25: തത്തമംഗലം മേട്ടുപ്പാളയം ജംക്‌ഷൻ മുതൽ നാട്ടുകൽ വരെ

എസ്എച്ച്–26: നാട്ടുകൽ–വേലന്താവളം
എസ്എച്ച്–27: യാക്കരമുക്ക്–കിണാശ്ശേരി–കൊടുവായൂർ–മീനാക്ഷിപുരം
എസ്എച്ച്–52: പാലക്കാട് കൂട്ടുപാത ബിപിഎൽ ജംക്‌ഷൻ–പാറ–ഗോപാലപുരം
എസ്എച്ച് 53: മുണ്ടൂർ–തൂത
എസ്എച്ച് 58: വടക്കഞ്ചേരി–ഗോവിന്ദാപുരം
എസ്എച്ച് 74: ആലത്തൂർ–പഴയന്നൂർ

വേഗപരിധി: മറ്റു പ്രധാന റോഡുകൾ

∙ കോഴിക്കോട്–പാലക്കാട് ദേശീയപാത 966 ‘മറ്റു ദേശീയപാത’ എന്ന ഗണത്തിൽ വരുന്നതാണ്.
വേഗപരിധി : 9 സീറ്റിൽ താഴെ – മണിക്കൂറിൽ 90 കിലോമീറ്റർ, 9 സീറ്റിൽ കൂടുതൽ – 85 കിലോമീറ്റർ, ചരക്കു വാഹനങ്ങൾ – 70 കിലോമീറ്റർ
∙ ജില്ലയിലെ ഏറ്റവും മികച്ച പാതയായ പാലക്കാട്–കുളപ്പുള്ളി റോഡ് പൊതുമരാമത്തിന്റെ നിർവചനപ്രകാരം സംസ്ഥാന ഹൈവേ പോലും അല്ല. പ്രധാന ജില്ലാ റോഡ് എന്ന പരിധിയിലാണ് ഈ റോഡ് വരുന്നത്.
വേഗപരിധി: 9 സീറ്റിൽ താഴെ – 80 കിലോമീറ്റർ, 9 സീറ്റിൽ കൂടുതൽ: 70 കിലോമീറ്റർ, ചരക്കു വാഹനങ്ങൾ: 65 കിലോമീറ്റർ
∙ നഗര റോഡുകളിൽ എല്ലായിടത്തും പരിധി മണിക്കൂറിൽ 50 കിലോമീറ്റർ
∙ പൊതുമരാമത്ത് വകുപ്പിന്റെ ഉൾപ്പെടെ മറ്റു റോഡുകളിൽ വേഗപരിധി 9 സീറ്റിൽ താഴെയുള്ളവയ്ക്ക് 70 കിലോമീറ്ററും കൂടുതലുള്ളവയ്ക്ക് 60 കിലോമീറ്ററും ആണ്. ചരക്കു വാഹനങ്ങൾക്കും 60 ആണു പരിധി.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com