ADVERTISEMENT

മുതലമട ∙ വൈദ്യുതി തടസ്സവും നെറ്റ്‌വർ‍ക്ക് പ്രശ്നവും കാരണം പറമ്പിക്കുളം റേഷൻ കടയിൽ നിന്നു റേഷൻ വിതരണം മുടങ്ങുന്നത് ആദിവാസി കുടുംബങ്ങൾക്കു ദുരിതമാകുന്നു. കുരിയാർകുറ്റി, പൂപ്പാറ, അ‍ഞ്ചാം കോളനി, കടവ് കോളനി, പിഎപി കോളനി എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങൾക്കു റേഷൻ വിതരണം നടത്തുന്ന പറമ്പിക്കുളം പിഎപി കോളനിയിലെ റേഷൻ കടയിലാണ് റേഷൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടാകുന്നതെന്നു നാട്ടുകാർ പറയുന്നു. 

പറമ്പിക്കുളത്തു നിന്നു 14 കിലോമീറ്റർ അകലെയാണു മുതുവാൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന പൂപ്പാറ കോളനിയുള്ളത്. കുരിയാർകുറ്റി കോളനിയിലേക്ക് 9 കിലോമീറ്റർ ദൂരവും അഞ്ചാം കോളനിയിലേക്കു രണ്ടര കിലോമീറ്റർ ദൂരവുമുണ്ട്. ഇവിടെ നിന്നു നടന്നും മറ്റും പറമ്പിക്കുളത്ത് എത്തിയാലും റേഷൻ കിട്ടാത്ത സാഹചര്യമുണ്ടാകുന്നത് ആദിവാസികൾക്കിടയിൽ അമർഷമുണ്ടാക്കുന്നുണ്ട്. നെറ്റ്‌വർക്ക് ഇല്ലാത്തതു കാരണം റേഷൻ വാങ്ങാതെ മടങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ അത്യാവശ്യമാണ്.

സർക്കാർപതി മുതൽ പറമ്പിക്കുളം വരെയുള്ള ഭാഗത്തെ വൈദ്യുതി ലൈനിലേക്കു ‍ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ ഉണ്ടായ വീഴ്ച കാരണം മഴക്കാലത്തു പലപ്പോഴായി മരം വീഴുന്നതാണു തുടർച്ചയായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനു പ്രധാന കാരണം. വൈദ്യുതി വിതരണം തടസ്സപ്പെടുന്നതോടെ ബിഎസ്എൻഎൽ നെറ്റ്‌വർക്ക് മാത്രം ലഭിക്കുന്ന പറമ്പിക്കുളം മേഖലയിൽ സിഗ്നൽ ലഭിക്കാതെയാകും. ഇങ്ങനെ വരുന്നതു റേഷൻ വിതരണത്തെ മാത്രമല്ല സർക്കാർ ഓഫിസുകളെയും  ബാധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com