ADVERTISEMENT

കോയമ്പത്തൂർ ∙ വിഒസി പാർക്ക് ഗ്രൗണ്ടിൽ നടക്കുന്ന ഗ്രേറ്റ് ബോംബെ സർക്കസ് നാളെ സമാപിക്കും. നാളെ രാത്രി ഏഴിനാണു അവസാന പ്രദർശനം. ആഫ്രിക്കയിൽ നിന്ന് ഉൾപ്പെടെ കലാകാരൻമാർ അവതരിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളും കോമഡി സ്കിറ്റുകളും അപൂർവ ഇനം പക്ഷികളായ മക്കാവോ, കാക്കാട്ടൂസ് തുടങ്ങിയവയുടെ അഭ്യാസ പ്രകടനങ്ങളും ആകർഷണമാണ്. 

ഏത്യോപ്യൻ കലാകാരൻമാരുടെ മാസ്മരിക പ്രകടനം പുതുതായി ഉൾപ്പെടുത്തിയതാണ്. ഡോഗ്സ് ആക്രോബാറ്റ്, ഡന്റൽ ബാലൻസ്, ബാലൻസ് ഇൻ ട്രപ്പീസ് തുടങ്ങിയവയുമുണ്ട്. റഷ്യൻ ബാലെ സംഗീതത്തിന്റെ മാസ്മരിക താളത്തിനൊത്താണ് അഭ്യാസ പ്രകടനം. ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് നാല്, രാത്രി ഏഴ് എന്നിങ്ങനെയാണ് പ്രദർശനം. 100, 200, 300, 400 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്.  ഫോൺ: 8530934866, 8921628262, 8075966829.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com