ADVERTISEMENT

പാലക്കാട് ∙ ഗവ.മെഡിക്കൽ കോളജിലെ മൂന്നാം നിലയിൽ നിന്നു പൈപ്പുകൾ കടന്നു പോകുന്ന വിടവിലൂടെ ഒരാൾ വീണു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകി പൊതുപ്രവർത്തകർ. പൊൽപ്പുള്ളി വേർകോലി ചിറവട്ടം പരേതനായ ആറുച്ചാമിയുടെ മകൻ മോഹനൻ (48) ആണു മരിച്ചത്.

കെട്ടിടത്തിലേക്കു ശുദ്ധജലം അടക്കം എത്തിക്കുന്ന പൈപ്പുകൾ കടന്നുപോകുന്ന ഭാഗത്തെ ഇടുങ്ങിയ വിടവിലൂടെയാണ് (ഡക്ട്) ഇദ്ദേഹം വീണത്. ഡക്ടിന്റെ വാതിൽ അടയ്ക്കുന്നതിൽ വീഴ്ച വന്നതാണു കാരണമെന്നു പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത പരാതിപ്പെട്ടു. ആരോഗ്യവകുപ്പിനും പരാതി നൽകി. 

മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഒപി വിഭാഗത്തിൽ ചികിത്സ തേടി എത്തിയ മോഹനൻ ശനിയാഴ്ച ഉച്ചയോടെയാണു വീണത്. ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുന്നതിനാൽ ഡക്ടിന്റെ  വാതിൽ അടച്ചുവയ്ക്കുന്ന പതിവു മാത്രമേ ഉള്ളൂ. പൂട്ടാറില്ല. വാതിൽ തുറന്നപ്പോൾ താഴേക്കു പതിച്ചതാണെന്നാണു നിഗമനം. പൈപ്പിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നു പൊലീസ് പറഞ്ഞു. ശബ്ദം കേട്ടു ജീവനക്കാർ ഉൾപ്പെടെ ഓടിയെത്തിയപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്. ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. മോഹനൻ കൃഷിക്കാരനാണ്. ഭാര്യ: ജ്യോതി. മകൾ: മോനിഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com