ADVERTISEMENT

വാളയാർ ∙ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള ലഹരിക്കടത്തു പിടികൂടാൻ എക്സൈസ് ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ഇക്കുറി നർകോട്ടിക് ഡോഗ് ബെറ്റിയുമുണ്ടാകും. സംസ്ഥാന അതിർത്തിയിലും പരിസര പ്രദേശങ്ങളിലുമാണു ബെറ്റി സ്പെഷൽ ഡ്രൈവിനെത്തുക. ലഹരി വസ്തുക്കൾ തിരിച്ചറിയാനും പിടികൂടാനും പ്രത്യേക പരിശീലനം നേടിയ പൊലീസ് ഡോഗായ ബെറ്റി മുഴുവൻ സമയ പരിശോധനയ്ക്കുണ്ടാകും. എക്സൈസും പൊലീസും സംയുക്തമായുള്ള ഡ്രൈവിലും പങ്കെടുക്കും.

ഇന്നലെ വാളയാർ ടോൾ പ്ലാസയിലും പരിസര പ്രദേശങ്ങളിലും ബെറ്റി പരിശോധന നടത്തി. പൊലീസ് ഡോഗ് സ്ക്വാഡ് സിപിഒ എ.വി.രാജീവിനാണു ബെറ്റിയുടെ മേൽനോട്ടച്ചുമതല. എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ.അജിത്ത്, പ്രിവന്റീവ് ഓഫിസർ പി.അജിത്കുമാർ, സിഇഒമാരായ സന്തോഷ്കുമാർ, എ.അജീഷ്, ആർ.ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാളയാറിലെ പരിശോധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com