ADVERTISEMENT

പാലക്കാട് ∙ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശനമായി പാലിക്കാൻ ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര നിർദേശ നൽകി.

ശ്രദ്ധിക്കാം:

∙ ദേശീയ പതാക കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചു തുന്നിയെടുത്തതാവണം. യന്ത്രത്തിലോ കൈകൊണ്ടോ തുന്നിയത് ഉപയോഗിക്കാം.
∙ പതാക ദീർഘ ചതുരാകൃതിയിൽ വേണം. നീളവും ഉയരവും 3:2 അനുപാതത്തിൽ വേണം.
∙ ആദരവും ബഹുമതിയും ലഭിക്കത്തക്ക വിധമാണു പതാക സ്ഥാപിക്കേണ്ടത്.
∙ കേടുപാടുള്ളതും അഴുക്കുള്ളതുമായ പതാക ഉപയോഗിക്കരുത്.
∙ ഒരു കൊടിമരത്തിൽ മറ്റു പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയ പതാകയെക്കാൾ ഉയരത്തിൽ മറ്റു പതാകകൾ സ്ഥാപിക്കരുത്.
∙ പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാം ഫ്ലാഗ് കോഡ് - 9ന്റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹനങ്ങളിൽ ദേശീയപതാക ഉപയോഗിക്കരുത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com