ADVERTISEMENT

പാലക്കാട് ∙ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡന്റ് പി.ജെ.കുഞ്ഞച്ചൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.യു.മാമച്ചൻ, ജില്ലാ സെക്രട്ടറി ജി.ബാലഗംഗാധരൻ, അംഗം സി.രാധാകൃഷ്ണൻ, വർക്കിങ് വിമൻസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.മല്ലിക, സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, കെ.സി.അശോകൻ, കെ.കരുണാകരൻ, ജയരാമൻ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.ഡി.അനിൽകുമാ‍ർ, എഐടിയുസി ജില്ലാ സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു. 

ആവശ്യങ്ങൾ 

∙ ക്ഷേമപെൻഷൻ കുടിശിക ഉടൻ നൽകുക ∙ കുറഞ്ഞ പെ‍‌ൻഷൻ 5000 രൂപയാക്കുക ∙ കേന്ദ്ര പെൻഷൻ വിഹിതം 200ൽ നിന്ന് 3000 രൂപയാക്കുക ∙ സാർവത്രിക വയോജന പെൻഷൻ അനുവദിക്കുക ∙ വയോജനക്ഷേമ വകുപ്പും വയോജന കമ്മിഷനും രൂപീകരിക്കുക ∙ സൗജന്യ ഇൻഷുറൻസ് ഏ‍ർപ്പെടുത്തുക ∙ കെഎസ്ആർടിസി പെൻഷൻകാരുടെ കുടിശിക നൽകുക ∙ പെൻഷൻ അതതു മാസം നൽകുക ∙ സർവീസ് പെൻഷൻകാരുടെ ക്ഷാമബത്ത, പെൻഷൻ പരിഷ്കരണ കുടിശിക നൽകുക, ഒരു മാസത്തെ പെൻഷൻ ഓണം ബത്തയായി അനുവദിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com