ADVERTISEMENT

അമ്പലപ്പാറ∙ മഴ പെയ്താൽ പാെതുനിരത്തിലെ മലിനജലം കുത്തിയാെലിച്ചെത്തി വീട്ടുവളപ്പിലെ കിണർ മലിനമാകുന്നതായി പരാതി. അമ്പലപ്പാറ തൈവളപ്പിൽ സീനത്തിന്റെ വീട്ടിലെ കിണറാണു ഉപയോഗിക്കാനാകാത്ത അവസ്ഥയിലെത്തിയത്. അമ്പലപ്പാറ ടൗണി‍ൽ പാതയോരത്തെ ചാൽ നവീകരണം പാതിവഴിയിൽ നിലച്ചതാണു മാലിന്യ പ്രശ്നത്തിനു കാരണം.

മംഗലാംകുന്ന് റോഡിലെ ചാൽ  വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ഇവരുടെ വീടിനു സമീപം അവസാനിപ്പിച്ചതോടെയാണു മാലിന്യ പ്രശ്നം തുടങ്ങിയതെന്നാണു പരാതി. മഴ പെയ്യുമ്പോൾ മാലിന്യം കലർന്ന വെള്ളം പാതയോരത്തെ വളപ്പിലെ കിണറിലേക്കു പ്രവഹിക്കുകയാണ്. വെള്ളത്തിന്റെ കുത്താെഴുക്കിൽ കിണറിനു സമീപം കുഴിയും രൂപപ്പെട്ടു.

മലിനജലത്തോടാെപ്പം ഒഴുകിയെത്തുന്ന മാലിന്യങ്ങളും ഇവരുടെ വളപ്പിലാണ് അടിയുന്നത്.  കിണർ ഉപയോഗിക്കാൻ കഴിയാതായതോടെ താെട്ടടുത്ത വീട്ടിലെ  കിണറ്റിൽ മോട്ടർ സ്ഥാപിച്ചാണു  തൽക്കാലം വെള്ളമെടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com