എടിഎം തകർത്തു പണം തട്ടാൻ ശ്രമിച്ചവരെക്കുറിച്ച് അന്വേഷണം
Mail This Article
×
പൊള്ളാച്ചി ∙ ആളിയാർ റോഡ് രംഗസമുദ്രത്തെ കനറാ ബാങ്ക് എടിഎം തകർത്തു പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെക്കുറിച്ച് ഊർജിത അന്വേഷണവുമായി പൊലീസ്. കഴിഞ്ഞ ദിവസം അർധരാത്രി എടിഎമ്മിൽ എത്തിയ സംഘത്തിലെ ഒരാൾ ഉള്ളിൽക്കയറി ക്യാമറ അടിച്ചുതകർക്കുകയായിരുന്നു. ക്യാമറ നശിപ്പിച്ചതോടെ അലാം കേട്ട ബാങ്ക് മാനേജർ പൊലീസിനെ അറിയിക്കുകയായിരുന്നു. കയ്യിൽ വടിയുമായി മുഖംമൂടി ധരിച്ചാണു മോഷ്ടാക്കൾ എത്തിയത്. കോട്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.