ADVERTISEMENT
ശ്രീകൃഷ്ണപുരം∙ ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡിലെ തിരുനാരായണപുരം എൽപി സ്കൂളിനു സമീപത്തെ മരത്തിലുള്ള ഭീമൻ കടന്നൽ കൂട് ഭീഷണി സൃഷ്ടിക്കുന്നു. സ്കൂളിനു തൊട്ടടുത്തെ സ്വകാര്യ വ്യക്തിയുടെ വളപ്പിലെ മരത്തിലാണ് കടന്നൽ കൂടുളളത്. സ്കൂളിലെ വിദ്യാർഥികൾക്കും റോഡിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കും, തൊട്ടുത്തെ റേഷൻകടയിലേക്കെത്തുന്നവർക്കും ഇരുചക്രവാഹന യാത്രക്കാർക്കും കടന്നൽ കൂട് ഭീഷണിയാകുന്നുണ്ട്. കടന്നൽ കൂട് പ്രത്യക്ഷപ്പെട്ട് ഒരാഴ്ച്ചയായെന്നു നാട്ടുകാർ പറയുന്നു. പരുന്ത് പോലുള്ളവ കൊത്തിയാലോ മറ്റോ കൂട് ഇളകാനും കടന്നലുകൾ ആക്രമണകാരികൾ ആകാനും സാധ്യത കൂടുതലാണെന്നും പറയപ്പെടുന്നു. കൂട് നീക്കം ചെയ്യാൻ അധികൃതർ ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com