ADVERTISEMENT

ഒറ്റപ്പാലം∙ വാണിയംകുളം പനയൂരിൽ കൂറ്റൻ ട്രെയിലർ ലോറി റോഡിൽ കുരുങ്ങി പകൽ മുഴുവൻ ഗതാഗതം തടസ്സപ്പെട്ടു. ലോറി പാതയ്ക്കു കുറുകെ കുരുങ്ങി വാണിയംകുളം–വല്ലപ്പുഴ റോഡിലാണു ഗതാഗതം പൂർണമായി മുടങ്ങിയത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്. ഇന്നലെ പുലർച്ചെ മൂന്നോടെ പനയൂർ പഴയ റേഷൻ കടയ്ക്കു സമീപത്തെ വളവിലാണു ലോറി കുരുങ്ങിയത്. കരിങ്കൽ ക്വാറിയിലേക്കു കൂറ്റൻ യന്ത്രസാമഗ്രികളുമായി എത്തിയ ട്രെയിലർ ലോറി റോഡിലെ വളവിൽ ഒടിഞ്ഞുകിട്ടാതെ കുരുങ്ങുകയായിരുന്നു. 

ഒരാൾക്കു നടന്നുപോകാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയിലായിരന്നു റോഡിനു കുറുകെ ലോറിയുടെ നിൽപ്. പിന്നീടു കൂനത്തറ വഴിയാണു വല്ലപ്പുഴ റോഡിലേക്കു വാഹനങ്ങളെ തിരിച്ചുവിട്ടത്. വൈകിട്ട് ആറോടെ യന്ത്രസഹായത്തോടെ ഭാരമേറിയ യന്ത്രസാമഗ്രികൾ പുറത്തേക്കു നീക്കിയ ശേഷം ശ്രമകരമായാണു ലോറിയെ റോഡിനു കുറുകെ നിന്നു മാറ്റിയത്. റോഡിൽ മണ്ണിട്ടുയർത്തിയാണു യന്ത്രം ഇറക്കിവച്ചത് എന്നിരിക്കെ അപ്പോഴും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല.

യന്ത്രസാമഗ്രികൾ മറ്റാെരു ട്രെയിലർ ലോറിയിലേക്കു മാറ്റിയ ശേഷം റോഡിലെ മണ്ണ് നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണു രാത്രി വൈകിയും പുരോഗമിക്കുന്നത്. മഴയും പ്രതികൂല കാലാവസ്ഥയും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്കു പലപ്പോഴും വെല്ലുവിളിയായി.

English Summary: A huge trailer lorry got stuck on the road at Ottapalam Vaniyamkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com