പിക്കപ് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് 2 പേർക്കു പരുക്ക്

Mail This Article
ഒറ്റപ്പാലം ∙ പത്തൊൻപതാം മൈലിൽ പിക്കപ് ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് 2 പേർക്കു പരുക്ക്. ഓട്ടോറിക്ഷാ ഡ്രൈവർ പാലപ്പുറം തടത്തിൽപ്പടി വിഷ്ണു (30), ലോറി ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി ജംഷീർ എന്നിവർക്കാണു പരുക്കേറ്റത്.ഇന്നലെ രാത്രി ഏഴോടെ പ്രധാന പാതയിൽ പത്തൊൻപതാം മൈൽ ഹൗസിങ് ബോർഡ് കോളനി പരിസരത്തായിരുന്നു അപകടം.
പാതയോരത്തെ മത്സ്യക്കച്ചവടം കഴിഞ്ഞു പാലപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന പിക്കപ്പും എതിരെ ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.പിക്കപ് ഓട്ടോയിൽ കുരുങ്ങിയ വിഷ്ണുവിനെ നാട്ടുകാരും പൊലീസും ചേർന്നു ശ്രമകരമായി ക്യാബിൻ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു വിദഗ്ധ ചികിത്സയ്ക്കു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.