നിയന്ത്രണംവിട്ട കാർ തലകീഴായി കിണറ്റിലേക്കു തൂങ്ങി നിന്നു

Mail This Article
×
മണ്ണാർക്കാട് ∙ കോട്ടോപാടം കൊടുവാളിപ്പുറത്തു നിയന്ത്രണം വിട്ട കാർ മതിൽ തകർത്തു സമീപത്തെ കിണറ്റിലേക്കു തലകീഴായി തൂങ്ങി നിന്നു. ഓങ്ങല്ലൂർ ഹസയുടെ കാറാണ് അപകടത്തിൽപെട്ടത്. ആളപായമില്ല. മണ്ണാർക്കാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.സജിത്‌മോന്റെ നേതൃത്വത്തിൽ എത്തിയ സേന നാട്ടുകാരുടെ സഹായത്തോടെ കാർ പുറത്തെടുത്തു. സേനാംഗങ്ങളായ സി.റിജേഷ്, എം.രമേഷ്, ആർ.രാഹുൽ, ജി.അജീഷ്, എൻ.അനിൽകുമാർ, കെ.എം.നസീർ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.