ADVERTISEMENT
കല്ലടിക്കോട് ∙ മഴയിൽ കല്ലടിക്കോടൻ മലയോര മേഖലയിലും നാശനഷ്ടം. മലവെള്ളപ്പാച്ചിലിൽ കരിമ്പ മപഞ്ചായത്ത് മൂന്നാം വാർഡിലെ മുന്നേക്കർ– തുടിക്കോട് കോളനിയി കോൺക്രീറ്റ് റോഡിന്റെ ഒരു വശം തകർന്ന് ഒലിച്ചുപോയി. തുപ്പനാട്- മീൻവല്ലം പുഴയോടു ചേർന്നുള്ള റോഡിലേയ്ക്കു പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് റോഡിന്റെ ഒരു വശത്തെ ഭിത്തി ഇടിഞ്ഞ് താഴുകയായിരുന്നു. പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കൃഷിയിടങ്ങളിലും വീടുകളിലും വെള്ളംകയറി. വനപ്രദേശത്ത് പെയ്ത കനത്ത മഴയാണ് പുഴയിൽ വെള്ളം പെട്ടെന്ന് ഉയരാനിടയാക്കിയത്. മീൻവല്ലം, തുടിക്കോട് ചപ്പാത്തുകൾ വെള്ളത്തിനടിയിലായി. സമീപത്തെ കൃഷിയിടങ്ങളിലേക്കും തുടിക്കോട് റോഡിലേക്കും വെള്ളംകയറി. മീൻവല്ലം ഭാഗത്ത് നിന്ന് വനത്തിൽ നിന്നും ഒഴുകിവന്ന മരച്ചില്ലകളും മറ്റും സമീപത്തെ ചപ്പാത്തിന്റെ കൈവരികളിൽ തങ്ങിനിൽക്കുന്ന സ്ഥിതിയിലാണ്. റോഡിന്റെ വശങ്ങൾ തകർന്നതോടെ തുടിക്കോട് കോളനിയിലേക്കുള്ള വാഹന ഗതാഗതം നിലച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com