ADVERTISEMENT

പാലക്കാട് ∙ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കേസിൽ കുടുംബത്തിന്റെ താൽപര്യം മാനിക്കാതെ സർക്കാർ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ മല്ലിയും സഹോദരി സരസുവും സത്യഗ്രഹം നടത്തി. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഉദ്ഘാടനം ചെയ്തു. മധുവിന്റെ കുടുംബത്തോടു കേരള സർക്കാർ അനീതിയാണ് കാട്ടുന്നതെന്ന് അവർ പറഞ്ഞു. അഭയ കേസ് ഉൾപ്പെടെയുള്ള കേസുകൾ അട്ടിമറിക്കാൻ കൂട്ടുനിന്ന ആളാണു സർക്കാർ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടർ എന്നാണു കുടുംബത്തിന്റെ ആരോപണം.

മധു കേസിൽ മണ്ണാർക്കാട് കോടതിയിൽ ഹാജരായ രാജേഷ് എം.മേനോനെ ഹൈക്കോടതിയിലും നിയോഗിക്കണമെന്നാണു സമരസമിതിയുടെ ആവശ്യം. ശിക്ഷയിൽ ഇളവു തേടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണു സർക്കാർ ഒപ്പമില്ലെന്ന പരാതിയുമായി കുടുംബം എത്തിയത്. സി.ആർ.നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. വാളയാർ നീതിസമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, വി.എം.മാർസൻ, വാസുദേവൻ, മാരിയപ്പൻ നീരിപ്പാറ, ടി.പി.കനകദാസ്, പത്മ മോഹൻ, അമ്പലക്കാട് വിജയൻ, അബ്ദുൽ ഖാദർ കണ്ണാടി, സലിൽ ലാൽ അഹമ്മദ്, രമണി, കെ.മായാണ്ടി, സയ്യിദ് പറക്കുന്നം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com