ADVERTISEMENT
ഊട്ടി ∙ രണ്ടാം സീസണോടനുബന്ധിച്ച് ഊട്ടി സസ്യോദ്യാനത്തിൽ ചന്ദ്രയാൻ  റോക്കറ്റിന്റെ പുഷ്പമാതൃക ഒരുങ്ങുന്നു. ചെടിച്ചട്ടികളിൽ വിരിഞ്ഞ വിവിധ വർണപ്പൂക്കളാൽ ആണ് ഇത് അലങ്കരിക്കുന്നത്. ഗ്ലാസ് ഹൗസിനു മുന്നിലുള്ള പുൽമൈതാനിയിലാണ് ചന്ദ്രയാൻ, പ്രൗഡ് ഓഫ് ഇന്ത്യ എന്നു ചെടികളാൽ ഒരുക്കിയിരിക്കുന്നത്. ഇതിനു പിന്നിൽ പിഎസ്എൽവി റോക്കറ്റിന്റെ മാതൃകയും ഒരുങ്ങുന്നു. ഇതു കൂടാതെ 15000 ചെടിച്ചട്ടികൾ സ്റ്റാളുകളിൽ ക്രമീകരിക്കുന്ന ജോലിയും നടന്നു വരികയാണ്. ബുധനാഴ്ച മുതൽ ഇതു സന്ദർശകർക്കു കാണാനായി തുറന്നു കൊടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com