ADVERTISEMENT

ഡോക്ടർ നിയമനം: ഒറ്റപ്പാലം ∙ താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ഡോക്ടർ നിയമനത്തിനു 4നു രാവിലെ 11നു സൂപ്രണ്ടിന്റെ ഓഫിസിൽ കൂടിക്കാഴ്ച നടത്തും. 60 വയസിന് താഴെയുള്ള എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ ഉള്ളവർക്ക് പങ്കെടുക്കാം.

അധ്യാപക ഒഴിവ്

ലക്കിടി ∙ പാമ്പാടി ഗവ.എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് വിഷയത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ചകൾക്കു നാളെ ഉച്ചകഴിഞ്ഞു 1ന് ഹാജരാകണം.

അസിസ്റ്റന്റ് കുക്ക് നിയമനം

പാലക്കാട്∙ ഗവ പോളിടെക്നിക് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ ഏഴാം ക്ലാസ് പാസായിരിക്കണം. എന്നാൽ ബിരുദം ഉണ്ടായിരിക്കരുത്. പാചക മേഖലയിൽ ഒരു വർഷത്തെ മുൻപരിചയം വേണം. ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. 4ന് അഭിമുഖം നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10ന് ഈ സ്ഥാപനത്തിന്റെ പൊള്ളാച്ചി റോഡിൽ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ  എത്തണം. 0491 2572640

സീറ്റൊഴിവ്

കല്ലേപ്പുള്ളി ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് മലമ്പുഴയിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിഎസ്‌സി ഇലക്ട്രോണിക്സ്, ബികോം കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ ബിരുദ കോഴ്സുകൾക്ക്  ഏതാനും സീറ്റ് ഒഴിവുണ്ട്. അർഹതയുള്ള വിദ്യാർഥികൾ നാളെ ഉച്ചക്ക് 12നകം കോളജ് ഓഫിസിൽ ഹാജരാകണം.എസ്‌സി / എസ്‌ടി / ഒഇസി വിദ്യാർഥികൾക്ക് ഫീസിളവുണ്ട്. ഫോൺ: 8547005062, 0491 2530010.

ശുദ്ധജല വിതരണം മുടങ്ങും

നെന്മാറ∙ നെന്മാറയിലെ ടാങ്കിൽ നിന്നു ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് നെന്മാറ ടൗൺ, വല്ലങ്ങി, വിത്തനശേരി പ്രദേശങ്ങളിൽ ശുദ്ധജല വിതരണം ഭാഗികമായി മുടങ്ങുമെന്നു എ.ഇ അറിയിച്ചു.

സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്

മണ്ണാർക്കാട് ∙ കോട്ടോപ്പാടം കുണ്ട്‌ലക്കാട് സൗപർണിക കൂട്ടായ്മയും അരിയൂർ മെഡിക്കൽസ്, അലർട്ട് ലാബ് മേലെ അരിയൂർ എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന് രാവിലെ 7 മുതൽ 2 വരെ സൗപർണിക ജംക്‌ഷനിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്യും. ഡോ.സാന്ദ്ര നേതൃത്വം നൽകും

വൃക്കരോഗ നിർണയ ക്യാംപ് നാളെ

മണ്ണാർക്കാട് ∙ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബിന്റെ സഹകരണത്തോടെ കോട്ടോപ്പാടം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയും, കെഎംസി ഹോസ്പിറ്റൽ കോട്ടോപ്പാടവും ചേർന്ന് നടത്തുന്ന സൗജന്യ കിഡ്നി രോഗ നിർണയ ക്യാംപ് 3ന് വേങ്ങ മർഹബ ഓഡിറ്റോറിയത്തിൽ നടത്തും. നേരത്തെ റജിസ്റ്റർ ചെയ്ത 350 പേരെയാണ് പരിശോധിക്കുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാംപ്. എൻ.ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഫോൺ: 9656309833.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com