ADVERTISEMENT

പാലക്കാട് ∙ ഒക്ടോബർ ഒന്നിന് നൂറ് വയസ്സു കഴിഞ്ഞ വോട്ടർമാരെ ലോക വയോധിക ദിനത്തോടനുബന്ധിച്ചു കലക്ടർ ഡോ.എസ്.ചിത്ര ആദരിച്ചു. 103 വയസ്സുള്ള വെണ്ണക്കര സ്വദേശി വിശ്വനാഥൻ നായർ, 101 വയസ്സ് കഴിഞ്ഞ തേനാരി സ്വദേശി ദണ്ഡപാണി എന്നിവരെയാണ് ആദരിച്ചത്. ഇപ്പോഴും ആവേശപൂർവം ഇവർ തിര‍ഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാനെത്താറുണ്ട്.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഉദ്യോഗസ്ഥനായിരുന്നു വിശ്വനാഥൻ നായർ. കർഷകനാണ് ദണ്ഡപാണി. ജില്ലാ തിരഞ്ഞെടുപ്പ് അസിസ്റ്റന്റുമാരായ പി.എ.ടോംസ്, വി.ഭവദാസ്, എസ്.സുരേഷ് ഗോപി, കെ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com