ADVERTISEMENT

എരുത്തേമ്പതി ∙ വർഷങ്ങൾക്കു മുൻപ് പ്രവർത്തനം നിർത്തിയ കരിങ്കൽ ക്വാറി വീണ്ടും തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്. പഞ്ചായത്തിലെ മലയാണ്ടി കൗണ്ടന്നൂരിലുള്ള ക്വാറിയാണ് വീണ്ടും തുടങ്ങാനുള്ള നീക്കം നടക്കുന്നത്. ക്വാറിക്കു ചുറ്റുമായി 50 മീറ്റർ ചുറ്റളവിൽ പതിനഞ്ചോളം വീടുകളും വണ്ണാമടയിൽ നിന്ന മലയാണ്ടികൗണ്ടന്നൂർ വഴി കരിമണ്ണിലേക്കു പോകുന്ന പഞ്ചായത്ത് റോഡും സ്ഥിതി  ചെയ്യുന്നുണ്ട്. ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് പലതവണ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ടെന്നും ക്വാറിക്കു വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട അധികാരികൾ നൽകിയിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

കലക്ടർ, തഹസിൽദാർ, പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് അനുമതി നൽകിയിട്ടുണ്ടെന്നും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസ് ലഭിക്കുന്ന മുറയ്ക്ക് പണി ആരംഭിക്കുമെന്നുമാണ് അറിയാൻ കഴിഞ്ഞതെന്നും നാട്ടുകാർ പറഞ്ഞു. ക്വാറിയുടെ സമീപത്തുള്ള താമസക്കാരെന്ന വ്യാജേന അകലെയുള്ളവരെ പഞ്ചായത്തിൽ നടന്ന യോഗത്തിൽ വിളിച്ചിരുത്തി സമ്മതം വാങ്ങിനാണു ക്വാറി പ്രവർത്തിക്കാൻ ഒരുങ്ങുന്നതെന്നും പരാതിയുണ്ട്. വർഷങ്ങൾക്കു മുൻപു ഈ ക്വാറി പ്രവർത്തിക്കാൻ ചിലർ നീക്കം നടത്തിയിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് അതു വിജയിച്ചില്ല.

എന്നാൽ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയിട്ടുള്ളതെന്നും പ്രദേശവാസികൾ പറഞ്ഞു. കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഭാഗത്താണു ക്വാറി സ്ഥിതിചെയ്യുന്നത്. ക്വാറിയിൽ നിന്നും പൊട്ടിച്ചെടുക്കുന്ന കല്ല് നീലംകാച്ചി വലിയേരി ബണ്ടിനു മുകളിലൂടെ കൊണ്ടുപോകാനാണ് ശ്രമം. ഇതിനെതിരെ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്നും പ്രദേശവാസികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com