ADVERTISEMENT

കുമ്പിടി ∙ കൂടല്ലൂർ കൂമൻ തോടിന്റെ അരികിടിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമാണം നീളുന്നു. പട്ടാമ്പി തൃത്താല വഴി കുറ്റിപ്പുറത്തേയ്ക്കുള്ള എളുപ്പമാർഗമായ ഇൗ പാതയിൽ കൂമൻ തോടു പാലത്തിന് സമീപത്തായി റോഡിന്റെ അരികിടിഞ്ഞത് 2018ലെ പ്രളയ കാലത്താണ്. റോ‍‍ഡിന്റെ വശം ദുർബലമായതോടെ റോ‍ഡരികിൽ ടാർ വീപ്പകൾവച്ച് ഭാരവാഹനങ്ങൾ നിരോധിച്ച് മുന്നറിയിപ്പ് വച്ചിരിക്കുന്നത് മാത്രമാണ് ഇവിടെയുളള സുരക്ഷ.

പ്രതിദിനം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയാണ് ഇത്. ഇൗ ഭാഗത്തെ റോഡിലെ വളവും അപകട സാധ്യത വർധിപ്പിക്കുന്നു. ഒരു വാഹനത്തിന് കടന്നു പോകാനുള്ള വീതീമാത്രമാണു ഇപ്പോളിവിടെയുള്ളത്. കൂട്ടക്കടവ് റഗുലേറ്റർ പദ്ധതി പ്രദേശത്തേക്ക് സാധനങ്ങൾ എത്തിക്കാനും ഈ റോഡിലൂടെ വേണം വാഹനങ്ങൾ കൊണ്ടു പോകാൻ. 

അരികിടിഞ്ഞ പ്രദേശത്തെ റോഡിന്റെ വശം കെട്ടുന്നതുൾപ്പെടെയുള്ള ജോലികൾക്ക് 1 കോടി രൂപയുടെ അപേക്ഷ കിഫ്ബിക്കു നൽകിയതായി അധികൃതർ പറയുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ഇൗ പ്രദേശം കൂടി ഉൾപ്പെടുന്ന തീരദേശ റോഡ് വികസന പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ കുമൻ തോടിന്റെ പാർശ്വഭിത്തി കെട്ടി സുരക്ഷിതമാക്കുന്ന കാര്യം ആദ്യം നടപ്പാകുമോ എന്ന കാര്യത്തിലും പ്രദേശ വാസികൾക്ക് ആശങ്കയുണ്ട്. അതേ സമയം പട്ടാമ്പിയിൽ നിന്നും വികെ കടവ് കൂടല്ലൂർ വഴി കുറ്റിപ്പുറം ഭാഗത്തേക്ക് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിനു മാത്രമായി കിഫ്ബി പത്തരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com