ADVERTISEMENT

പാലക്കാട്∙ അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. റിറ്റേണിങ് ഓഫിസർ, പ്രീ സൈഡിങ് ഓഫിസർ, പോളിങ് ഓഫിസർമാർ, വോട്ടേഴ്സ് ലിസ്റ്റും തിരിച്ചറിയൽ കാർഡും വോട്ടിങ് കമ്പാർട്ട്മെന്റ്, മാർക്കിട് കോപ്പി, ചൂണ്ടുവിരലിൽ പുരട്ടാൻ മഷി, പോസ്റ്റൽ ബാലറ്റ്, സ്ട്രോങ് റൂം ഉൾപ്പെടെ സജ്ജീകരിച്ചാണ് ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുത്തത്.

school-parliament-election-1

അധ്യാപകരായ ജാക്സൺ.കെ.എ, വിമൽ ജോസഫ്, അനീഷ്.എച്ച്.ആർ, അനീഷ് കുമാർ, സുബൈർ.എൻ, രാജിമോൾ.എം,  ഇലക്ട്രറൽ ലിറ്ററസി ക്ലബ്‌ ജില്ലാ മാസ്റ്റർ ട്രെയിനർ ടി.സത്യൻ, ക്യാമ്പസ് അംബാസിഡർ ഷിബിൻ.വി.എസ്, ഗൗതം, മറ്റ് ക്ലാസ് അധ്യാപകർ, എസ്പിസി കേഡറ്റുകൾ, മണ്ണാർക്കാട് താലൂക്ക് ഇലക്ഷൻ വിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com