പൂടൂർ റോഡിൽ ഒരു ലോഡ് മാലിന്യം തള്ളി
Mail This Article
×
കോട്ടായി∙ പൂടൂർ റോഡിൽ കരിയാങ്കോട് മുതൽ പാലം വരെ വിവിധ ഭാഗങ്ങളിലായി തള്ളിയ മാലിന്യം യാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായി. ഒരു ലോഡ് ഹോട്ടൽ മാലിന്യമാണ് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് തള്ളിയിട്ടുള്ളത്. ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകൾ ഉൾപ്പെടെയുള്ള മാലിന്യമാണ് റോഡിൽ തള്ളിയത്. ഇവിടെ കോഴി, ശുചിമുറി മാലിന്യങ്ങൾ അടക്കമുള്ളവ തള്ളുന്നതായി പരാതിയുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ യാത്രക്കാരെ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.