ADVERTISEMENT

വടക്കഞ്ചേരി ∙ ദേശീയപാത പന്നിയങ്കരയിൽ സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും മകനും ഗുരുതര പരുക്ക്. വടക്കഞ്ചേരി നായർത്തറ ഉള്ളാട്ടുവീട്ടിൽ രവി (48), മകൻ നീരജ് (14) എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരെയും ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 6.45നാണ് അപകടം നടന്നത്. പന്നിയങ്കര  ശോഭ അക്കാദമിയിലെ വിദ്യാർഥിയായ നീരജിനെയും കൂട്ടി അച്ഛൻ രവി ദേശീയപാതയിൽ യു ടേൺ തിരിയുന്നതിനിടെ വടക്കഞ്ചേരി ഭാഗത്തേക്കു പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ ടോൾ പ്ലാസയിലെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com