ADVERTISEMENT

അമ്പലപ്പാറ ∙ കാട്ടുപന്നികളുടെ വിളയാട്ടം കർഷകർക്കു ഭീഷണിയാകുന്നു. കണ്ണമംഗലം പാടശേഖരത്തിലാണു കഴിഞ്ഞ 2 ദിവസം തുടർച്ചയായി പന്നികൾ നെൽ കൃഷി നശിപ്പിച്ചത്. 20 ദിവസം കഴിഞ്ഞാൽ കൊയ്യാൻ പാകത്തിലായ വയലുകളിൽ കൂട്ടമായെത്തിയ പന്നികൾ വലിയതോതിൽ നാശനഷ്ടമുണ്ടാക്കി എന്നു കർഷകർ പറഞ്ഞു. മുത്തൻപാറ ശങ്കരന്റെ കൃഷിയിടത്തിൽ അരയേക്കറോളം കൃഷിയും പള്ളത്തൊടി നാരായണന്റെ 30 സെന്റ് കൃഷിയും നശിപ്പിക്കപ്പെട്ടതായാണ് വിലയിരുത്തൽ.  പഞ്ചായത്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com